Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകം രസകരമാക്കുന്ന 10 വഴികൾ

x-default

ഭക്ഷണത്തിന്റെ രുചി തീരുമാനിക്കുന്നത് ഉപയോഗിക്കുന്ന സാധനങ്ങളും പാചകവൈദഗ്‌ധ്യവും മാത്രമാണോ? വായിലേക്കെത്തുന്നതിനു മുൻപുതന്നെ തലച്ചോർ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള ഒരു മുൻവിധി രൂപപ്പെടുത്തുന്നുണ്ട്. ഇത്രയൊക്കെ പ്രശ്നക്കാരനാണോ പാചകം? എന്തായാലും പാചകരുചിയൊരുക്കുമ്പോൾ മനസിൽ സൂക്ഷിക്കാം ചില അടുക്കള പൊടിക്കൈകൾ.

Pepper

∙പഞ്ചസാരയിൽ ഉറുമ്പ് കയറാതിരിക്കാൻ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കുക.

∙ മീൻ (മത്തി,പള്ളത്തി) വെട്ടുമ്പോൾ അടുക്കളയിലും കയ്യിലും  മണം നിലനിൽക്കുന്നുണ്ടെങ്കിൽ മീൻ കഴുകുന്ന വെള്ളത്തിൽ കൊടിയില (കുരുമുളക്) യും കല്ലുപ്പും ചേർത്ത് കഴുകുക. മണം നിലനിൽക്കില്ല. മീൻ നന്നായി വൃത്തിയാവുകയും ചെയ്യും.

Karimeen

∙അടുക്കളയിൽ പാചകം ചെയ്തുകഴിഞ്ഞ് മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു സ്പൂൺ വിനാഗിരിയും കുറച്ചു വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് ചൂടാക്കുക. 

∙വാങ്ങുന്ന മീനിനു ചീക്കൽ മണം ഉണ്ടെങ്കിൽ അൽപം ഉപ്പും അൽപം വിനാഗിരിയും ചേർത്ത് കാൽ മണിക്കൂർ വയ്ക്കുക. മീനിനുള്ളിലെ അഴുക്ക് പോകുന്നത് കാണം. അതിനുശേഷം പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക.

∙ പച്ചരി, കടല, വൻപയർ എന്നിവ പെട്ടെന്ന് കുതിർന്നു കിട്ടാൻ ചൂടുവെള്ളത്തിൽ ഇട്ടു കുതിർക്കുക.

Chappathi

∙ ചേന, ചേമ്പ് എന്നിവ അരിയുമ്പോൾ കൈകളിൽ ഉണ്ടാവുന്ന ചൊറിച്ചിൽ മാറ്റാൻ അരിയുന്നതിനു മുമ്പ് കൈകളിൽ വെളിച്ചെണ്ണ പുരട്ടുക.

∙ ചപ്പാത്തി ഉണ്ടാക്കുമ്പോൾ മയം കിട്ടുന്നതിന് വേണ്ടി ചൂടുപാലോ, ചൂടുവെള്ളമോ ഒഴിച്ച് കുഴയ്ക്കുക.

Koorkka

∙ മിക്സിയുടെ ജാർ വൃത്തിയാക്കാൻ ഏതെങ്കിലും ഡിഷ്‌വാഷ് ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് അതിലേക്ക് വെള്ളം ഒഴിച്ച് മിക്സി കറക്കുക. ശേഷം തണുത്തവെള്ളത്തിൽ കഴുകിയെടുക്കുക.

Onion

∙ കൂർക്ക വൃത്തിയാക്കാൻ കൂർക്ക കുറച്ചു സമയം വെള്ളത്തിൽ കുതിരാൻ ഇടുക അപ്പോൾ മണ്ണെല്ലാം കൂർക്കയിൽ നിന്നും അടർന്നു പോകും. ശേഷം  നന്നായി മണ്ണ് കളഞ്ഞ് കഴുകി (4–5 പ്രാവശ്യം കഴുകുക) വൃത്തിയാക്കിയശേഷം പരുപരുത്ത ഒരു സഞ്ചിയിൽ ഇട്ടു ചെറുതായി പരുപരുത്ത സ്ഥലത്ത് ഉരയ്ക്കുക. തൊലി മുഴുവൻ പോകുന്നതാവും. വീണ്ടും നന്നായി കഴുകി ഉപയോഗിക്കുക.

∙ സവാള അരിഞ്ഞതിനുശേഷം കയ്യിൽ മണം ഉണ്ടോ എങ്കിൽ കാപ്പിപ്പൊടി കയ്യിൽ ഇട്ടു തിരുമ്മുക. ശേഷം കഴുകികളയുക. മണം പമ്പകടക്കും.