പരിപ്പുകറി വളരെ എളുപ്പത്തിൽ തയാറാക്കാം

SHARE

നാടൻ പരിപ്പുകറി ഏതു വിഭവത്തിന്റ കൂടെയും കഴിക്കാം. എളുപ്പത്തിൽ തയാറാക്കാവുന്നൊരു വിഭവമാണ്.

01. പരിപ്പ് — ഒരു കപ്പ്
02. ഉപ്പ്, വെള്ളം — പാകത്തിന്
വറ്റൽമുളക്— ഒന്ന്
03. തേങ്ങ ചുരണ്ടിയത് — കാൽ കപ്പ്
ജീരകം — കാൽ ചെറിയ സ്പൂൺ
04. വെളിച്ചെണ്ണ — ഒരു വലിയ സ്പൂൺ
കറിവേപ്പില — ഒരു തണ്ട്
05. നെയ്യ് — പാകത്തിന്

Click here to read this recipe in English

mrs-k-m-mathew-recipe--parippu-curry

പാകം ചെയ്യുന്ന വിധം 

1. ചുവടുകട്ടിയുളള ചിനച്ചട്ടിയിൽ പരിപ്പു നന്നായി ചൂടാക്കിയശേഷം കഴുകി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

2. തേങ്ങ ജീരകം ചേർത്ത് മയത്തിൽ അരച്ചത് വെന്തപരിപ്പിൽ ചേർത്തു തിളപ്പിക്കുക.

3. തീ കെടുത്തിയശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ വിളമ്പുക. 

4. വെള്ളം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം .

5. നെയ്യുടെ ഒപ്പം വിളമ്പാം .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA