രുചികരമായൊരു അവിയൽ തയാറാക്കാം...

SHARE

കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ. രുചികരമായൊരു അവിയൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം

01. ചേന — 15 ഗ്രാം
02. പടവലം — അഞ്ചു ഗ്രാം
അച്ചിങ്ങ — അഞ്ചു ഗ്രാം
കാരറ്റ് — 10 ഗ്രാം
മുരിങ്ങയ്ക്ക — 10 ഗ്രാം
വെള്ളരിക്ക — 15 ഗ്രാം

Click here to read this recipe in English

03. പടറ്റിക്കായ — ഒരു കായയുടെ പകുതി
04. പച്ചമാങ്ങ — കുറച്ച്
05. വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂൺ

06. മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ
മുളകുപൊടി — ഒരു ചെറിയ സ്പൂൺ
ഉപ്പ് — പാകത്തിന്

07. തേങ്ങ ചുരണ്ടിയത് — അര മുറി
ജീരകം — ഒരു ചെറിയ സ്പൂൺ
പച്ചമുളക് — 10 ഗ്രാം

08. കറിവേപ്പില — ഒരു തണ്ട്
09. വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂൺ

aviyal

പാകം ചെയ്യുന്ന വിധം

01.  ചേന ചെറുതായി നീളത്തിലരിഞ്ഞു വെള്ളത്തിലിട്ടു വയ്ക്കുക.

02.  മുരിങ്ങയ്ക്ക, പടവലം, അച്ചിങ്ങ, കാരറ്റ്, വെള്ളരിക്ക എന്നിവയും ചെറുതായി നീളത്തിൽ അരിഞ്ഞ് മറ്റൊരു പാത്രത്തിൽ വെള്ളത്തിൽ ഇടുക.

03. പടറ്റിക്കായ ചെറുതായി അരിഞ്ഞു വേറെ വെള്ളത്തിലിട്ടു വയ്ക്കുക.

04. പച്ചമാങ്ങയും അരിഞ്ഞു വേറെ വയ്ക്കുക.

05. ചെറിയ ഉരുളിയിൽ വെള്ളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങയ്ക്ക, അച്ചിങ്ങ, പടവലം, കാരറ്റ് എന്നിവ ക്രമത്തിലിടുക. ഏറ്റവും മുകളിൽ ചേനയിടുക.

06. ചേനയുടെ മുകളിലായി വെള്ളരിക്ക ഇടണം.ഏറ്റവും മുകളിൽ വേണം വെള്ളരിക്ക വരാൻ. ഇല്ലെങ്കിൽ ചേന കറുത്തുപോകും. വെള്ളം ചേർക്കാതെ വേവിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ക്രമത്തിൽ പച്ചക്കറി നിരത്തി ഇടുന്നത്. 

07. ഇങ്ങനെ നിരത്തിയ പച്ചക്കറികളുടെ മുകളിൽ, മഞ്ഞൾപ്പൊടി, മൂളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

08. പാത്രം അടച്ചു വച്ചിതനുശേഷം ചെറുതീയിൽ നന്നായി തിളയ്ക്കുമ്പോൾ കൂട്ടിയിളക്കുക.

09. ചേന മുക്കാൽ വേവാകുമ്പോൾ പടറ്റിക്കായയും മാങ്ങയും ചേർത്ത് അടച്ചു വയ്ക്കുക.

10. കായ വെന്ത ശേഷം അടപ്പു തുറന്ന്, കഷണങ്ങളുടെ നടുഭാഗം തുറക്കുക.(ഒരു കുഴി പോലെയുണ്ടാക്കുക.)

11.. നടുവിൽ ഊറി വരുന്ന വെള്ളം തവികൊണ്ടു കോരി ചുറ്റുമുള്ള കഷണങ്ങളിൽ ഒഴിച്ചുകൊടുക്കണം.

12 .മുഴുവൻ വെള്ളവും വലിഞ്ഞശേഷം തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി ചതച്ചത് കറിവേപ്പിലയും ചേർത്തു യോജിപ്പിക്കുക.

13. ഇതിൽ വെളിച്ചെണ്ണ ചേർത്തു നന്നായി ചൂടാക്കി, അടുപ്പ് ഓഫ് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA