രസം വീട്ടിലുണ്ടാക്കാം, രുചികരമായി...

SHARE

ഊണിന് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ...

01. സാമ്പാറിനു വേവിച്ച പരിപ്പ് ഉൗറ്റിയെടുത്ത വെള്ളം — ഒന്നര ലീറ്റർ
02. വാളൻ പുളി പിഴിഞ്ഞത് — 15 മില്ലി
03. വെള്ളം — ആവശ്യത്തിന്

Click here to read this recipe in English

04. മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ
മുളകുപൊടി — ഒന്നര ചെറിയ സ്പൂൺ
കായം — അഞ്ചു ഗ്രാം
ശർക്കര — അല്പം
ജീരകം — അര ചെറിയ സ്പൂൺ
ഉലുവ — കാൽ ചെറിയ സ്പൂൺ
തക്കാളി അരിഞ്ഞത് — 50 ഗ്രാം
കറിവേപ്പില — കുറച്ച്
ഉപ്പ്—പാകത്തിന്

05. തക്കാളി അരിഞ്ഞത് — 50 ഗ്രാം
06. സാമ്പാർ വറവ് അരച്ചത് — രണ്ടു വലിയ സ്പൂൺ
07. മല്ലിയില അരിഞ്ഞത് — 25 ഗ്രാം
08. വെളിച്ചെണ്ണ — ഒരു വലിയ സ്പൂൺ
09. കടുക് —അര ചെറിയ സ്പൂൺ
    വറ്റൽമുളക — നാല്
    കറിവേപ്പില — രണ്ടു തണ്ട്

rasam

പാകം ചെയ്യുന്ന വിധം 

1. വാളൻപുളി വെള്ളത്തിൽ കലക്കി , നാലാമത്തെ ചേരുവ ചേർത്തു നന്നായി തിളപ്പിച്ചു വറ്റിച്ചു കുറുക്കുക. 

2. സാമ്പാർ വറവ് അരച്ചതും ചേർത്തു നന്നായി പതഞ്ഞതിനുശേഷം മില്ലിയില അരിഞ്ഞതും ചേർക്കുക.

3. വെളിച്ചെണ്ണ ചൂടാക്കി , ഒമ്പതാമത്തെ ചേരുവ വറുത്തതും ചേർത്തിളക്കുക .

4. ആവശ്യമെങ്കിൽ അല്പം കുരുമുളകും  ചെറിയ  മല്ലിയിലയും ജീരകവും കറിവേപ്പിലയും ചേർത്ത്  ഓട്ടുവറവു വറുത്തു പൊടിച്ചത് ഒരു സ്പൂൺ ചേർത്താൽ രസം കൂടുതൽ നന്നായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA