നല്ല വറ്റൽമുളകു ചമ്മന്തി കൂട്ടിയിട്ടുണ്ടോ?...

Dry Chilli Chutney
SHARE

ഗൃഹാതുരത്വമുണർത്തുന്നൊരു കൂട്ടാണ് ചമ്മന്തി. പൊതിച്ചോറിലെ അവിഭാജ്യ ഘടകം. ചോറിനൊപ്പം ചമ്മന്തിയും അച്ചാറും മെഴുക്കുപുരട്ടിയും വച്ച ഇലപ്പൊതിയഴിക്കുമ്പോൾത്തന്നെ നാവിൽ വെള്ളമൂറും. ചുട്ട ചമ്മന്തി എങ്ങിനെ തയാറാക്കാമെന്ന് നോക്കാം.

Click here to read this recipe in English

ചേരുവകൾ

01. വറ്റൽ മുളക് – 8
02. ചുവന്നുള്ളി - കാൽ കപ്പ്
03. വാളൻപുളി (വെള്ളത്തിൽ കുതിർത്തത്) - ഒരു ടീസ്പൂൺ
04. വെളിച്ചെണ്ണ — രണ്ടു ടീസ്പൂൺ
05. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

01. അൽപം എണ്ണയിൽ മുളകു വറുത്തു കോരുക. 

02. ഈ മുളകും വെള്ളത്തിൽ കുതിർത്ത വാളൻപുളിയും ഉപ്പും മിക്സിയിൽ ചെറുതായി ചതയ്ക്കുക.

03. കുഴമ്പ് പരുവത്തിൽ അരച്ചെടുത്ത കൂട്ടിലേക്ക് ചുവന്നുള്ളി ചേർത്ത് വീണ്ടും ചതയ്ക്കുക.

04. അരച്ചെടുത്ത കൂട്ട് ചെറിയൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു വെളിച്ചെണ്ണയും ചേർത്തിളക്കി വിളമ്പാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA