മീൻ വേവിച്ചത് കഴിച്ചിട്ടുണ്ടോ?

SHARE

മീൻ കറി ഏവർക്കുംപ്രിയങ്കരമാണ്. ചാറ് വറ്റിച്ചെടുക്കുന്നൊരു മീൻകറി രുചിക്കൂട്ട് പരിചയപ്പെടാം.

ദശകട്ടിയുള്ള മീൻ – അര കിലോഗ്രാം

അരപ്പ് തയാറാക്കാൻ

മുളകുപൊടി – 5 ടീസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
ചെറിയുള്ളി – 1 ടേബിൾസ്പൂൺ
ഇഞ്ചി – 2 ടീസ്പൂൺ
വെളുത്തുള്ളി – 6
കുരുമുളകുപൊടി – 1/4ടീസ്പൂൺ

കുടംപുളി – 4 കഷ്ണം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടീസ്പൂൺ
കടുക് – അര ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
കറിവേപ്പില

വെളുത്തുള്ളി – 6കഷ്ണം
ചെറിയ ഉള്ളി – 1 ടേബിൾ സ്പൂൺ
ചെറുതായി അരിഞ്ഞ ഇഞ്ചി – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ഉള്ളി,മുളകുപൊടി,മഞ്ഞൾപ്പൊടി, കുരുമുളകുപൊടി,ഇഞ്ചി,വെളുത്തുള്ളി എന്നിവ നല്ല മയത്തിൽ അരച്ചെടുക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ഉലുവയും കടുകും പൊട്ടിക്കഴിയുമ്പോൾ, അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഉള്ളി, ഇഞ്ചി എന്നിവയിട്ട് വറുത്തു കോരി എടുക്കാം.

∙വറുത്തു കോരിയ പാത്രത്തിലേക്ക് അരച്ച അരപ്പിട്ട് എണ്ണതെളിയുന്നതു വരെ വഴറ്റാം. അരപ്പിലേക്ക് ആവശ്യത്തിന് ഉപ്പും മീൻകഷണങ്ങളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.

∙ഒരു മൺചട്ടിയിലേക്ക് ഈ കൂട്ട് മാറ്റിയശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചെറു തീയിൽ വേവിക്കാം. കുടംപുളിയും കറിവേപ്പിലയും ചേർത്ത്, വറുത്തു വച്ചിരിക്കുന്ന ഉള്ളി വെളുത്തുള്ളി ഇഞ്ചി കൂട്ടും ചേർത്ത് മൂടി വച്ച് തിളപ്പിക്കാം. (ചെറു തീയിൽ)

∙തിളച്ചു കഴിഞ്ഞ് ചട്ടി ചെറുതായി ചുറ്റിച്ച് , പകുതി അടച്ച് ചാറ് വറ്റിച്ചെടുക്കാം.

meen-vevichath
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA