ചേന ഇഷ്ടമല്ലാത്തവരും ഇഷ്ടപ്പെടുന്ന ചേന ഫ്രൈ സാലഡ്

SHARE

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായൊരു ചേന വറുത്ത സാലഡ് പരിചയപ്പെട്ടാലോ? ചേനവൃത്തിയാക്കി കഴുകി കനം കുറച്ച് അരിഞ്ഞ് കഴുകി വാരിയെടുത്ത് വറുത്തെടുക്കണം. ചേന കഴിക്കാൻ മടിയുള്ള വരും ഇഷ്ടപ്പെടുന്നൊരു രുചിയാണിത്. തേങ്ങാപ്പീരയും നാരങ്ങാനീരും മല്ലിയിലയും ചേരുമ്പോൾ വ്യത്യസ്തമായ രുചിക്കൂട്ടാണ്... മറ്റുള്ള ഭക്ഷണത്തിനൊപ്പം ഈ സലാഡും ചേരുമ്പോൾ ഏറെ രുചികരമാണ്.

Read this Recipe in English

ചേരുവകൾ

1. ചേന – 1 കഷണം (250ഗ്രാം)
2. തേങ്ങാ പീര – 1 കപ്പ്
3. ഉള്ളി വട്ടത്തിൽ അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
4. മല്ലിയില – 1/2 കപ്പ്
5. നാരങ്ങ നീര് – 1/2 ടീസ്പൂൺ
6. ഉപ്പ് – ആവശ്യത്തിന്
7. എണ്ണ – 500 മില്ലി

തയാറാക്കുന്ന വിധം

yam-salad

ചേന നല്ലതു പോലെ കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വറുത്ത് കോരുക. തേങ്ങ പീരയും മല്ലിയില അരിഞ്ഞതും ഉള്ളിയും ഉപ്പും നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച് ചേനയുടെ മുകളിൽ നിരത്തി വിളമ്പാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA