കുക്കർ പുഡ്ഡിങ്, രുചിയിൽ കേമം

SHARE

ക്രിസ്മസിന് രുചികരമായ പുഡിഡിങ് രുചി കുക്കറിൽ തയാറാക്കിയാലോ?. ഡ്രൈ ഫ്രൂട്ട്സിന്റെ രുചിയും മധുരവും ചേരുന്ന ക്രിസ്മസ് രുചിക്കൂട്ട് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

ബ്രഡ് പൊടിച്ചത് – 250 ഗ്രാം
ചൂടു പാൽ – 1 കപ്പ്
പഞ്ചസാര പൊടിച്ചത് – 250 ഗ്രാം
മുട്ട – 4
ബട്ടർ – 250 ഗ്രാം
ബ്രാൻഡി – അര കപ്പ്
ജാതിക്കപൊടിച്ചത് – ഒരു നുള്ള്
പഞ്ചസാര ഉരുക്കിയത് – 1 കപ്പ് പഞ്ചസാര 1 കപ്പ് ചൂട് വെള്ളം ചേർത്തത്
ഡ്രൈ ഫ്രൂട്ട്സ് – 500 ഗ്രാം (ഉണക്കമുന്തിരി, ഈന്തപ്പഴം, കുരുവില്ലാത്ത ഉണക്കമുന്തിരി, ഓറഞ്ച് തൊലി)

Cooker Pudding

തയാറാക്കുന്ന വിധം

∙ ബ്രഡ് പൊടിച്ചത് ചൂടുപാലിൽ കുതിർത്തു വയ്ക്കുക.

∙മുട്ടയുടെ മഞ്ഞക്കരു നന്നായി പതപ്പിച്ച് അടിച്ചെടുക്കുക.

∙ബ്രഡ് പൊടി നന്നായി കുതിർന്ന ശേഷം അതിലേക്ക് ബട്ടർ ചേർത്തുകൊടുക്കാം. ഇതിലേക്കു പഞ്ചസാര ഉരുക്കിയതും ഡ്രൈഫ്രൂട്ട്സും ചേർക്കണം. അവസാനം ഈ കൂട്ടിലേക്ക് ബ്രാൻഡി ചേർത്ത് യോജിപ്പിച്ചെടുക്കാം.

∙ ഒരു ബൗളിൽ മുട്ട വെള്ള പതപ്പിച്ച് അടിച്ചെടുക്കണം. ഈ കൂട്ട് പതയിറങ്ങിപോകാതെ പുഡിങ് കൂട്ടിലേക്ക് ഒരു വശത്തേയ്ക്ക് ഇളക്കി യോജിപ്പിക്കണം.‌‌

∙ബട്ടർ പുരട്ടി വച്ചിരിക്കുന്ന മോൾഡിൽ പുഡിങ് കൂട്ട് ഒഴിച്ച് പ്രഷർകുക്കറിൽ അലുമിനിയം ഫോയിൽ വച്ച് മൂടി അരമണിക്കൂർ ആവികയറ്റിയാൽ പുഡിങ് റെഡി (കുക്കറിന് വിസിൽ ഇടരുത്).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA