നാടൻ രുചിയിൽ പോത്തിറച്ചി ഉലർത്തിയത്

SHARE

ലോകത്തിലെ ഏറ്റവും രുചികരമായ കൂട്ടാൻ ഏതെന്നു ചോദിച്ചാൽ ലക്ഷക്കണക്കിനു മലയാളികൾക്ക് ഒരേ ഒരു ഉത്തരമേ കാണു...ബീഫ്. കറി, വിന്താലൂ, ഉലർത്ത്, റോസ്റ്റ് ഏതു പേരിലാണെങ്കിലും ബീഫ് രുചിക്ക് ഫുൾമാർക്കാണ്. ചോറ്, ചപ്പാത്തി, അപ്പം എന്നിവയ്ക്കൊപ്പം ഏറ്റവും രുചികരമായ ബീഫ് ഉലർത്തിയെടുക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • ഇറച്ചി – 1 കിലോഗ്രാം
 • തൈര് – 4 ഡിസേർട്ട് സ്പൂൺ
 • മുളകുപൊടി – 1 ടീസ്പൂൺ
 • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
 • ചെറിയ ഉള്ളി ചതച്ചത് – 2 ഡിസേർട്ട് സ്പൂൺ
 • ഇഞ്ചി – 4 ടീസ്പൂൺ
 • വെളുത്തുള്ളി ചതച്ചത് – 12 അല്ലി
 • എണ്ണ – 1/2 കപ്പ്
 • കടുക് – 1/2 ടീസ്പൂൺ
 • സവാള (നീളത്തിൽ അരിഞ്ഞത്) – 1 കപ്പ്
 • വെളുത്തുള്ളി തൊലിയോടു കൂടി ചതച്ചത് – 1 ഡിസേർട്ട് സ്പൂൺ
 • ഉണക്കമുളക് ചതച്ചത് – 1 ടീസ്പൂൺ
 • കുരുമുളകുപൊടി – ആവശ്യത്തിന്
 • കറിവേപ്പില – ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഇറച്ചിയിൽ തൈര്, മുളകുപൊടി, കുരുമുളകുപൊടി, സവാള, ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും പുരട്ടി 2 മണിക്കൂർ വയ്ക്കുക.
 • രണ്ടു മണിക്കൂറിനു ശേഷം പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരെ വേവിക്കുക.
 • ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച, സവാളയും വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഉണക്കമുളക് ചതച്ചതും കുരുമുളകുപൊടിയും കറിവേപ്പിലയും ചേർക്കാം. നന്നായി മൂത്തശേഷം ഇതിലേക്ക് കുക്കറിൽ വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ചേർക്കാം. വെള്ളം നന്നായി പറ്റിച്ച് റോസ്റ്റ് ചെയ്ത് എടുക്കാം.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA