നാടൻ രുചിയിൽ ഏത്തപ്പഴം കുറുക്ക് കാളൻ

SHARE

വിഷു സദ്യയ്ക്ക് ചൂട് ചോറിൽ ഒഴിച്ചു കഴിക്കാൻ വളരെ എളുപ്പം തയാറാക്കാവുന്ന കുറുക്ക് കാളൻ.

ചേരുവകൾ

  • ഏത്തപ്പഴം – ഒരു കപ്പ്
  • തൈര് – 3 കപ്പ്
  • കറിവേപ്പില – ആവശ്യത്തിന്
  • പച്ചമുളക് – 5 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • തേങ്ങാ ചിരകിയത് – 1 കപ്പ്
  • ജീരകം – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഉണക്കമുളക് – 3 എണ്ണം
  • കടുക് – 1/2 ടീസ്പൂൺ
  • എണ്ണ – 2 ടേബിൾ സ്പൂൺ
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പഴം നുറിക്കിയത് ഉപ്പ്, കറിവേപ്പില, പച്ചമുളക്, വെള്ളം ഇവ ചേർത്ത് വേവിക്കുക.

തൈരിൽ ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് യോജിപ്പിച്ചു വയ്ക്കുക.

തേങ്ങാപ്പീര, ജീരകം എന്നിവ മികിസിയുടെ ജാറിൽ അരച്ചെടുക്കാം.

ചൂടായ എണ്ണയിൽ ഉലുവയും കടുകും ഉണക്കമുളകും കറിവേപ്പില, ഇവയിട്ടു മൂപ്പിക്കുക. ഇതിൽ അരച്ച തേങ്ങാകൂട്ട് ചേർത്ത് വഴറ്റുക. വഴന്ന ശേഷം തീ ഓഫ് ചെയ്ത് തൈരിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഈ കൂട്ട് വേവിച്ചുവച്ച ഏത്തപ്പഴത്തിൽ ചേർത്ത് വീണ്ടും ചൂടാക്കുക. നന്നായി ഇളക്കി കുറുക്കി എടുക്കണം. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം, അല്ലെങ്കിൽ പിരിഞ്ഞു പോകും.

English Summary: Banana Kurukku Kaalan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.