ഭരണിയ്ക്കുള്ളിൽ ചിക്കൻ സൂപ്പ് തയാറാക്കാം

Mail This Article
സൂപ്പ് മിക്കവർക്കും ഇഷ്ടമാണ്. സ്റ്റാര്‍ട്ടറായി എടുക്കാവുന്ന സൂപ്പ് പല രുചിയിൽ തയാറാക്കാവുന്നതാണ്. സ്പെഷലായി ഭരണി ചിക്കൻ സൂപ്പ് ഉണ്ടാക്കാം. സിംപിളാണ്. എങ്ങനെയെന്ന് അറിയാം.
ചേരുവകൾ
ചിക്കൻ: 500 ഗ്രാം
കരൾ: 50 ഗ്രാം
ചെറിയുള്ളി അരിഞ്ഞത്: ¼ കപ്പ്
ഇഞ്ചി, : 1 ടീസ്പൂൺ
വെളുത്തുള്ളി അല്ലി: 9
കറുവപ്പട്ട, 1-ഇഞ്ച് പീസുകൾ: 2
ഗ്രാമ്പൂ: 6
ഏലക്കായ: 1
ചതച്ച കുരുമുളക്: 1 ടീസ്പൂൺ
വെള്ളം: 3 കപ്പ്
ഉപ്പ് പാകത്തിന്
വെളുത്ത കുരുമുളക് പൊടി: 1 ടീസ്പൂൺ
തയാറാക്കുന്നവിധം
1. അടപ്പുള്ള ഭരണി എടുക്കാം.
2.ചിക്കന്റെ കരളും ചിക്കന്‍ എല്ലുകളോടൊപ്പം ചെറിയ കഷ്ണങ്ങളാക്കി ഇടിച്ചു ഈ ഭരണിയിലേക്ക് ചേർക്കുക. ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ചതച്ച കുരുമുളക് എന്നിവ ചേർക്കുക. 1½ 1 വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഭരണിയുടെ അടപ്പ് നന്നായി മുറുക്കി അടയ്ക്കാം.
3. പാത്രം പ്രഷർ കുക്കറിനുള്ളിൽ ഇറക്കിവയ്ക്കാം. കുക്കറിൽ ഭരണിയുടെ ഉയരത്തിൽ പകുതിയോളം വെള്ളം നിറയ്ക്കാം. ആദ്യം വിസിൽ അടിച്ച് തീ കുറച്ച് 4 മണിക്കൂർ വേവിക്കുക. ശേഷം സൂപ്പ് അരിച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. വെള്ള കുരുമുളക് പൊടി വിതറി ചൂടോടെ വിളമ്പാം.