Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസിഡന്റ് ശകാരിച്ചു; ശ്രീലങ്കൻ എയർലൈൻസിൽ ഇനി കശുവണ്ടിയില്ല !

Cashew nut

വിമാനയാത്രയിൽ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കു ഗുണനിലവാരമില്ലാത്ത കശുവണ്ടി നൽകി ശകാരം ഏറ്റുവാങ്ങിയ ശ്രീലങ്കൻ എയർലൈൻസ് ഇനിമുതൽ തങ്ങളുടെ വിമാനങ്ങളിൽ കശുവണ്ടി നൽകില്ലെന്നു പ്രഖ്യാപിച്ചു. 

കാഠ്മണ്ഡ‍ുവിൽനിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേയാണ് സിരിസേനയ്ക്കു കശുവണ്ടി കഴിക്കാൻ ലഭിച്ചത്. നിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായിരുന്നു അതെന്ന് അദ്ദേഹം ആരോപിച്ചു. നായ്ക്കൾ പോലും കഴിക്കാത്ത, നിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയത് ആരാണെന്നു തനിക്കറിയണമെന്നും അദ്ദേഹം കർഷകരുടെ യോഗത്തിൽ പറഞ്ഞു.

Sri Lanka Politics ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന

ദുബായ് ആസ്ഥാനമായ കമ്പനിയായിരുന്നു ശ്രീലങ്കൻ എയർലൈൻസിനു നട്സ് വിതരണം ചെയ്തിരുന്നത്. ഈ കമ്പനിയുമായുള്ള കരാറും മാറ്റും. കോടികളുടെ നഷ്ടക്കണക്കുമായാണ്  ശ്രിലങ്കൻ എയർലൈൻസ് ഇപ്പോൾ പറക്കുന്നത്. എയർലൈൻസിലെ ക്രമക്കേടുകൾക്കെതിരെയുള്ള പ്രത്യേക കമ്മിഷന്റെ അന്വേണം നടക്കുകയാണ്.