Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം കഴിച്ച് സങ്കടം മറക്കുന്നൊരു അനാർക്കലി

തിരുവനന്തപുരം നഗരത്തെ ഇഷ്ടപ്പെടുന്നൊരാളാണ് അനാർക്കലി മരക്കാർ. നന്നായി ഭക്ഷണം കഴിയ്ക്കുന്നൊരാളാണ് അനാർക്കലി, എന്തെങ്കിലും സങ്കടമുണ്ടെങ്കില്‍ നന്നായി ഭക്ഷണം കഴിച്ചാൽ അതു മാറുന്നൊരാൾ!

നാടൻ ഫുഡിൽ ഇടിയപ്പമാണ് ഇഷ്ടം. ഇടിയപ്പത്തിന്റെ കൂടെ എന്തു കോമ്പിനേഷനായാലും ‘നോ’ പ്രശ്നം. മുട്ടക്കറിയാ ണെങ്കിലും ചിക്കൻ കറിയാണെങ്കിലും കഴിക്കും. പുറത്ത് പോകുമ്പോൾ ബർഗറും ആൽഫ്രഡോ പാസ്തയുമൊക്കെ യാണ് താൽപര്യം. വിഭവമേതായാലും കൂടുതൽ കറികളിലേ ക്കു മുങ്ങി തപ്പാൻ ഞാൻ പോകാറില്ല. ഫുഡ് കിട്ടിയാൽ എൻജോയ് ചെയ്തു കഴിക്കും അത്രേ ഉള്ളൂ...

ട്രാവൽ ഫൂഡ്

ഏതു പുതിയ സ്ഥലത്ത് പോയാലും മാരക ഫൂഡ് എക്സ്പി രിമെന്റ് നടത്തുന്ന ആളാണ് ഞാൻ. ചേച്ചി ഡൽഹിയിൽ ഉളള പ്പോൾ അവളുടെ റെക്കമെന്റേഷനിൽ ട്രൈ ചെയ്ത ഒരു വിഭവ മുണ്ട്. ‘നാഗാലാൻഡ് സ്പെഷൽ ചിക്കൻ’ . വെള്ളം പോലെ അയഞ്ഞ ബ്രൗൺ കളർ ഗ്രേവി. അതിൽ സ്മോക് ചെയ്ത ചിക്കൻ കഷണങ്ങൾ...ഒപ്പം റൈസും. കിടു ടേസ്റ്റാ....

സൂപ്പർ ഷെഫ്

എന്റെ ഫ്രണ്ട് ആനിന്റെ അമ്മ കാഷ്യൂ നട്സ് ചേർത്ത് നല്ല കൊഴുപ്പോടെ ഉണ്ടാക്കുന്ന ചിക്കൻ സ്റ്റൂ ഓർത്താൽ വായിൽ കപ്പലോടിക്കാം. വിശന്നാൽ രണ്ടാമതൊന്നാലോചിക്കാതെ ഞനങ്ങോട്ടു പറക്കും. 

anarkali