Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിക്കാനെന്തു വേണം? പോരട്ടെ, ഒരു ദീപിക പദുകോൺ ദോശ!

deepika

യെന്തോന്ന്... എന്ന് അന്തംവിട്ടിട്ടു കാര്യമില്ല സഹോ. യുഎസിലെ ടെക്സസിലുള്ള ദോശ ലാബ്സ് ഹോട്ടലിൽ ‘ദീപിക പദുകോൺ ദോശ’ എന്നൊരു സ്പെഷൽ ദോശ ഉണ്ടത്രേ. ഇക്കാര്യം പറഞ്ഞു യുഎസ് ആരാധകൻ മെനുവിന്റെ ഫോട്ടോ സഹിതം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 

അപാര എരിവുള്ള നോഗ സോലോകിയ മുളകിന്റെ ടോപ്പിങ്ങോടു കൂടിയ ദോശയാണിത്. ഉള്ളിൽ സ്പെഷൽ പൊട്ടറ്റോ മിക്സും. ദോശയുടെ വിവരണം കൂടി കേട്ടതോടെ ഇതുടൻ കഴിക്കണമെന്ന കമന്റുമായി ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങും ഇൻസ്റ്റയിലെത്തി. 

അല്ല, എന്തിനാണ് ഈ യുഎസിലേക്ക് ഒക്കെ പോകുന്നത്. പുണെയിലെ ‘ആവോജി ഖാവോജി’ റസ്റ്ററന്റിൽ താലി മീൽസിനുമുണ്ട് ദീപികയുടെ പേര്‘ ദീപിക പദുകോൺ പറാന്ത താലി’!. ഭഗത് സിങ്, അക്ഷയ് കുമാർ, യോ യോ ഹണി സിങ്, സച്ചിൻ തെൻഡുൽക്കർ, യുവരാജ് സിങ്, സണ്ണി ലിയോൺ, മിയ ഖലീഫ തുടങ്ങിയ ‘താലി’കളും സ്പെഷൽ മോദിജി സബ്ജിയുമായി പേരെടുത്ത അതേ റസ്റ്ററന്റ് തന്നെ. എന്തിന് കുംഭകർണൻ താലി വരെ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വെജ് താലി മീൽസും ഇവിടെത്തന്നെ, ‘ബാഹുബലി താലി’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.