Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാദിഷ്ടമായ മന്തി റൈസ് വീട്ടില്‍ ഉണ്ടാക്കാം!

ഷെഫ് ഷിബു തമ്പിക്കുട്ടി
Kuzhi Mandi

യമന്റെ ഭക്ഷണമായ മന്തി ഇനി മുതല്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം. ആവശ്യമായതെന്തൊക്കെയെന്ന് നോക്കാം. ചുവടു കട്ടിയുള്ളതും അതിനു ചേരുന്ന അടപ്പുള്ളതുമായ പോട്ട്, അലുമിനിയം ഫോയില്‍, ചാര്‍കോള്‍ (രണ്ടു കഷണം) എന്നിവ ശരിയായ മന്തി ഉണ്ടാകാന്‍ വേണം.

ചേരുവകള്‍ 

1. ചിക്കന്‍ ഒന്നര കിലോ ഉള്ളത് -ഒന്നേ കാൽ ഇഞ്ച് ആയി മുറിച്ചത് 

2. ബസ്മതി റൈസ് -1 കി.ഗ്രാം

3. നെയ്യ് -4 ടേബിൾ സ്പൂൺ

4. സണ്‍ഫ്ലവര്‍ ഓയില്‍ -ചിക്കന്‍ വറുക്കാന്‍ ആവശ്യത്തിന് 

5. സവോള വലുത് -3 ചെറുതായി അരിഞ്ഞത്‌ 

6. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ 

7. മഞ്ഞള്‍പ്പൊടി -1ടീസ്പൂൺ 

8. മുളക്ക് പൊടി 1ടീസ്പൂൺ 

9. ഉപ്പ് –ആവശ്യത്തിന് 

10. ചിക്കന്‍ സ്റ്റോക്ക്‌ (സുപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കും)- 3 nos 

11. ഉണക്ക നാരങ്ങ -3 എണ്ണം 

12. പച്ച മുളക് – 4 എണ്ണം 

13. മല്ലിയില അലങ്കരിക്കാൻ

14. കാരറ്റ് ഒരെണ്ണം ഗ്രേറ്റ് ചെയ്തത് 

മന്തി മസാല തയാറാക്കാന്‍ വേണ്ടത് 

മല്ലി മുഴുവനോടെ -1 ടീസ്പൂൺ 

ജീരകം –അര ടീസ്പൂൺ  

ഗ്രാമ്പു -5 എണ്ണം

കറുവയില (bay leaf)- 4 എണ്ണം

ഏലക്ക 5 എണ്ണം

കുരുമുളക് –അര ടീസ്പൂൺ 

കറുവാപ്പട്ട -3 കഷണം 

ജാതി പത്രി –അര ടീസ്പൂൺ

ചുക്ക് –ഒരു ചെറിയ കഷണം 

ഇവ  ചെറുതാക്കി ചൂടാക്കി നല്ലതുപോലെ പൊടിച്ചു മാറ്റി വെക്കുക.

പാകം ചെയ്യുന്ന വിധം 

∙ ആദ്യമായി ചിക്കന്‍ 6,7,8,9  ചേരുവകള്‍ക്ക് (രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മഞ്ഞള്‍പ്പൊടി,  ഒരു ടീസ്പൂൺ മുളക്ക് പൊടി, ആവശ്യത്തിന് ഉപ്പ്) ഒപ്പം ഒരു ടേബിള്‍സ്പൂണ്‍ മന്തി മസാല അല്‍പ്പം സണ്‍ ഫ്ലേവര്‍ ഓയില്‍ ചേര്‍ത്ത് മിക്സ്‌ ചെയ്തു വെക്കുക.

∙ 20 മിനിറ്റ് ശേഷം ഇത് വറത്തു കോരി മാറ്റുക .

∙ ബസ്മതി അരി 20 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.

∙ ചുവടു കട്ടിയുള്ള പോട്ടില്‍ നെയ്യ് ഒഴിച്ച് രണ്ടു പീസ് ഗ്രാമ്പു ,4 ഏലക്ക 1 കറുവ പട്ട എന്നിവ ഇടുക.ഇതിലേക്ക് അരിഞ്ഞു വെച്ച സവോള ഇട്ട് വഴറ്റുക. അതിനു ശേഷം ഒരു നുള്ള് മഞ്ഞൾ പൊടി ചേര്‍ത്ത് വഴറ്റുക.ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ പൊടിച്ചു വെച്ചിരിക്കുന്ന മന്തി സ്പെഷല്‍ മസാല ചേര്‍ക്കുക.ഇനി ഇതിലേക്ക് വെള്ളം ഒഴിക്കുക. (ഒരു കപ്പ് അരിക്ക് അന്നര കപ്പ് വെള്ളം എന്ന അനുപാതം )ഇതിനു ശേഷം ചിക്കന്‍ സ്റ്റോക്ക്‌ ഒടിച്ചു ചേര്‍ക്കുക. ഉപ്പുചേര്‍ക്കുക, ഉണക്ക നാരങ്ങ രണ്ടായി പിളര്‍ന്നു ഇടുക.പച്ചമുളക് ഇടുക.മൂടി വെച്ച് തിളക്കാന്‍  അനുവദിക്കുക.

തിളച്ച വെള്ളത്തില്‍ കുതിര്‍ത്ത അരിയിടുക പൊടിയാതെ ഒന്ന് ഇളക്കുക. മൂടി  വെക്കുക . ഗ്യാസ് അടുപ്പ് ഓണ്‍ ചെയ്തു അതിന്റെ ബര്‍നറില്‍ ചാര്‍കോള്‍ വെച്ച് കത്തിക്കുക അരി പകുതി വെന്തു വെള്ളം വറ്റി കഴിഞ്ഞാല്‍ ഉടന്‍ ഒന്ന് ഇളക്കുക. എന്നിട്ട് ഒരു സ്റ്റീല്‍ ബൗൾ ചോറിന്റെ നടുഭാഗം നോക്കി ഇറക്കി വെക്കുക.ഇതിലേക്ക് അല്പം സണ്‍ഫ്ലവര്‍ ഓയില്‍ /ഒലിവ് ഓയില്‍ (ഏകദേശം 3 സ്പൂണ്‍ )ഒഴിക്കുക . വറത്തുമാറ്റി വെച്ച ചിക്കന്‍ പീസ്‌ ചോറിന്റെ മുകളിലായി നിരത്തുക. മൂടാനായി ഉള്ള അലുമിനിയം ഫോയിൽ അടപ്പും റെഡിയാക്കി വെച്ച ഉടന്‍ കത്തിയ ചാര്‍കോള്‍ സ്റ്റീല്‍ ബൗളില്‍ ഇടുക. ഉടന്‍ തന്നെ കവര്‍ ചെയ്യുക .തീ വളരെ സ്ലോ ആക്കുക. അഞ്ചു മിനിട്ട് കഴിഞ്ഞു തീ ഓഫ്‌ ചെയ്യുക .

ഇനി ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു കവര്‍ തുറന്നു ചൂടോടെ ഉള്ള  മന്തി റൈസ് വിളമ്പാം.അരിഞ്ഞ മല്ലിയില ഉപയോഗിച്ച് അലങ്കരിക്കാം.

NB :ഇതേ അനുപാതത്തില്‍ മട്ടന്‍  മന്തിയും തയാറാക്കാം. മട്ടണ്‍ വേവിച്ച വെള്ളത്തില്‍ തന്നെ റൈസ് കുക്ക് ചെയ്യുക.