Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ് ചേർത്ത ചക്കപുഴുക്ക് കഴിച്ചിട്ടുണ്ടോ?

ധനീഷ് ഇരിട്ടി
ചക്കപ്പുഴുക്ക്

നമ്മുടെ നാട്ടിൽ സുലഭമായ ചക്ക കൊണ്ട് ധാരാളം വിഭവങ്ങൾ തയാറാക്കാം. ചക്ക വേവിച്ചത് നല്ല നെയ്യൊഴിച്ച് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്....കൂടെ ബീഫ് കറി നല്ല കോമ്പിനേഷൻ ആണ്...

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)

ഉപ്പ് – പാകത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങള്‍

തേങ്ങ    –    1 കപ്പ്
വെളുത്തുള്ളി        –    7 – 8 അല്ലി
ജീരകം             –    അര സ്പൂണ്‍
മുളക് (കാന്താരി/വറ്റല്‍)-   5
മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍
ഉപ്പ്‌               –    പാകത്തിന്
കുരുമുളക്        –    3
കറിവേപ്പില         –    1 തണ്ട്

തയാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക. ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും) വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍, തേങ്ങ, വെളുത്തുള്ളി, ജീരകം, കാന്താരി മുളക്, മഞ്ഞള്‍പ്പൊടി, കുരുമുളക്, കറിവേപ്പില എന്നിവ ചേർത്തരച്ച അരപ്പ് ചേർക്കുക. ചെറുതീയിൽ ഒന്നുകൂടി ആവി വരുന്നത് വരെ വേവിക്കുക.  തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കുക. ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ്).

ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്....കൂടെ ബീഫ് കറി നല്ല ബേസ്ഡ് കോമ്പിനേഷൻ ആണ്....