Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോഷക സമ്പുഷ്ടമായ മുരിങ്ങയില പച്ചടി

സുനിൽ തോന്നയ്ക്കൽ
Muringayila-Pachadi

ഇലക്കറികൾ ആരോഗ്യദായകമാണ്. പോഷക സമ്പുഷ്ടമായ മുരിങ്ങയില കൊണ്ടൊരു പച്ചടി തയാറാക്കിയാലോ?

1 മുരിങ്ങയില                -.  ഒരു കപ്പ് ചെറുതായി അരിഞ്ഞത്
2 സവാള                           -   ഒരെണ്ണം  ചെറുതായി അരിഞ്ഞത്
3 പച്ചമുളക്                     -   3  എണ്ണം ചെറുതായി അരിഞ്ഞത്
4 ഇഞ്ചി, വെളുത്തുള്ളി  -   2  അല്ലി
5 ജീരകം                           -   അര ടീസ്പൂൺ
6 മഞ്ഞൾ പൊടി            -    കാൽ ടീസ്പൂൺ
7 ഉപ്പ്                               -  ആവശ്യത്തിന്
8 എണ്ണ                             -   2 ടീസ്പൂൺ
9 കടുക് , വറ്റൽമുളക് , കറിവേപ്പില , ഒരു നുള്ള് ഉലുവ -  താളിക്കാൻ
10 കട്ട തൈര്                   -    ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ചു എണ്ണ  ചൂടാവുമ്പോൾ കടുക് , വറ്റൽമുളക് , കറിവേപ്പില , ഒരു നുള്ളു ഉലുവ എന്നിവ ചേർക്കുക. ഇതിലേക്ക് സവോളയും പച്ചമുളകും ചേർത്ത്ഒരുമിനിറ്റ് കഴിഞ്ഞ് മുരിങ്ങയില ചേർക്കുക. സവോള ബ്രൗൺ നിറം ആകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, ജീരകം, മഞ്ഞൾ പൊടി, ഉപ്പ്  ചേർത്തിളക്കുക. സ്റ്റൗ ഓഫ് ചെയ്‌ത് രണ്ടു മിനിട്ടു കഴിയുമ്പോൾ ബീറ്റ് ചെയ്‌ത കട്ട തൈര് ചേർത്ത് യോജിപ്പിക്കുക മുരിങ്ങയില പച്ചടി തയാർ.