Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികരമാണീ മുരിങ്ങയില ഡാൽ ഫ്രൈ

സുനിൽ തോന്നയ്ക്കൽ
dal-muringa-curry മുരിങ്ങയില ഡാൽ ഫ്രൈ

ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം വളരെയധികം സഹായിക്കുന്നതാണ്. വീട്ടു വളപ്പിൽ സമൃദ്ധമായി വളരുന്ന മുരിങ്ങയിലകൾ വെറുതേകളയാതെ രുചികരമായി പാകം ചെയ്യൂ.

ചേരുവകൾ

 മുരിങ്ങയില          - ഒരു കപ്പ് ചെറുതായി അരിഞ്ഞത്
 പരിപ്പ്                      - അര കപ്പ്
സവോള                    - ഒരെണ്ണം ചെറുതായി അരിഞ്ഞത്
പച്ച മുളക്              - 3 എണ്ണം നെടുകെ മുറിച്ചത്
വെളുത്തുള്ളി        - 3  അല്ലി ചതച്ചത്
ജീരകം                    - 1 ടീസ്പൂൺ
പച്ചമുളക്              - 3 എണ്ണം ചതച്ചത്
 മഞ്ഞൾ പൊടി       - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ            - 2 ടീസ്പൂൺ
കടുക്, കറിവേപ്പില, വറ്റൽ മുളക് - താളിക്കാൻ
വെള്ളം                  - ഒന്നര കപ്പ്
ഉപ്പ്         - ആവശ്യത്തിന്

ഈ മുരിങ്ങ ചില്ലറക്കാരനല്ലല്ലോ!


തയാറാക്കുന്ന വിധം

∙പരിപ്പ് ആവശ്യത്തിന് ഉപ്പുചേർത്തു വേവിച്ചു മാറ്റി വയ്ക്കാം.

∙ പാനിൽ എണ്ണയൊഴിച്ച് കടുക്, വറ്റൽ മുളക്, കറിവേപ്പിലയും ചേർക്കുക.

∙ അതിനു ശേഷം സവോളയും പച്ചമുളകും ചേർത്ത് ഒരുമിനിറ്റിനു ശേഷം മുരിങ്ങയില ചേർക്കാം.  സവോള ഇളം ബ്രൗൺ നിറം ആകുമ്പോൾ  വെളുത്തുള്ളിയല്ലി, ജീരകം, പച്ചമുളക് , മഞ്ഞൾ പൊടി എന്നിവ ചേർക്കാം. ആവശ്യത്തിന് ഉപ്പും  ഇടണം.  വേവിച്ച പരിപ്പും കൂടി മിക്സ് ചെയ്തു ഇളക്കി ഒന്നര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ഗ്രേവി കുറുകുമ്പോൾ ഫ്‌ളൈയിം  ഓഫ് ചെയ്യുക. മുരിങ്ങയില ഡാൽ ഫ്രൈ തയാർ.