Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ പ്രിയ ഭക്ഷണം കെ എഫ് സി ഇനി വീട്ടിലും തയാറാക്കാം

ഷെഫ് ഷിബു തമ്പിക്കുട്ടി
chicken-kfc

വീട്ടിൽ തന്നെ കുട്ടികൾക്കിഷ്ടപ്പെട്ട കെ എഫ് സി ചിക്കൻ തയാറാക്കാനുള്ള കൂട്ട് പരിചയപ്പെടാം.

1. ചിക്കന്‍ തൊലിയോട് കൂടി – എട്ട് കക്ഷണങ്ങളായി മുറിച്ചത്  (700ഗ്രാം)
2. മൈദാ –  2 കപ്പ്‌ 
3. കോൺഫ്ലവര്‍ – 2 കപ്പ് 
4. റൊട്ടി പൊടി (ബ്രെഡ് ക്രംസ്)
5. മുട്ട – 4 
6. മില്‍ക്ക് – അര ലിറ്റർ 
7. കോൺഫ്ലെക്സ് – ഒരു കപ്പ്‌ 
8. തൈര് – 3 ടീസ്പൂൺ
9. ഒരു നാരങ്ങ പിഴിഞ്ഞത് 
10. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ 
11. മുളക് പൊടി  – അര ടീസ്പൂൺ
12. കുരുമുളക് പൊടി – ഒരു നുള്ള് 
13. ഉപ്പ് ആവശ്യത്തിന്
14. സണ്‍ഫ്ലവര്‍ ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്  

പാചകരീതി

∙ഏകദേശം 700 ഗ്രാം വരുന്ന ചിക്കന്‍ തൊലി കളയാതെ  8 ആയി മുറിച്ചു വരഞ്ഞു വെക്കുക .

∙ ഒരു ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. തൈര്, നാരങ്ങ ജ്യൂസ്‌, ഉപ്പ് ,കുരുമുളക് പൊടി, മുളകു പൊടി , അര കപ്പ് മൈദ, അര കപ്പ് കോൺഫ്ലവർ എന്നിവ ഇട്ട് ഒരു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക.

∙ ഇതിലേക്ക് ചിക്കന്‍ ഇട്ടുമിക്സ്‌ ചെയ്തു  20 മിനിറ്റ് ഫ്രിഡ്ജില്‍ കവര്‍ ചെയ്തു വെക്കുക.

∙ ബാക്കി വന്ന മൈദാ, കോണ്‍ഫ്ലവര്‍, കോണ്‍ഫ്ലെക്സ്, റൊട്ടിപൊടി അല്പം ഉപ്പു മിക്സ്‌ ചെയ്തു   ഒരു ഉണങ്ങിയ പത്രത്തില്‍ ഇട്ടു മിക്സ്‌ ചെയ്തു മാറ്റി വെക്കുക.

∙4 മുട്ടയിലെ ബാക്കി വന്ന 3 മുട്ടയും പാലും നന്നായി ബീറ്റ് ചെയ്തു  ഒരു ബൗളില്‍ വെക്കുക.

∙ഇനി ബാറ്ററില്‍ മിക്സ്‌ ചെയ്ത ചിക്കന്‍ എടുത്തു ആദ്യം മുട്ടയില്‍ മുക്കി പിന്നെ കോൺ ഫ്ലെക്സ്, മൈദാ, റൊട്ടി പൊടി  മിശ്രിതത്തില്‍ മുക്കി വറുത്തു കോരുക .

ഫിംഗർ ചിപ്സ് , ടുമാറ്റോ കെച്ചപ്പിനൊപ്പം കുട്ടികളുടെ പ്രിയ ഭക്ഷണം ഹോം മെയ്ഡ് k f c  സെര്‍വ് ചെയ്യാം.