Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണവ ഡ്രൈ റോസ്റ്റ്

Squid Roast

കണവ അല്ലെങ്കിൽ കൂന്തൾ രുചികരമായി പാകപ്പെടുത്താ വുന്നൊരു കടൽ മത്സ്യമാണ്. കണവ ഡ്രൈ റോസ്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് പരിചയപ്പെടാം.

ചേരുവകൾ 

കണവ -500ഗ്രാം
ഉള്ളി -1 വലുത്
ചെറിയഉള്ളി -6 എണ്ണം ചതച്ചത്
തക്കാളി -1 വലുത് അരച്ചത്
പച്ച മുളക് -3 എണ്ണം
വെളുത്തുള്ളി -10 എണ്ണം അരിഞ്ഞത്
ഇഞ്ചി -2 ടീസ്പൂൺ അരിഞ്ഞത്
കറിവേപ്പില
കശ്മീരി മുളക് -2 ടേബിൾ സ്പൂൺ
മല്ലി പൊടി - 1 ടീസ്പൂൺ
ഗരം മസാല -1/2 ടീ സ്പൂൺ
േതങ്ങ   -1 കപ്പ്
കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 2 ടീസ്പൂൺ
വെളിച്ചെണ്ണ
മല്ലി ഇല
ഉപ്പ്

പാചകരീതി 

കണവ വേവിക്കാം

1.കണവ വൃത്തിയാക്കി വട്ടത്തിൽ മുറിച്ചു വെക്കുകക.

2.അരച്ച തക്കാളി,ഉപ്പു,ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകു പൊടി,കറിവേപ്പില,കുറച്ചു ഗരംമസാല കുറച്ചു വെള്ളവും ചേർത്ത് ,വെള്ളം വറ്റിയ പരുവത്തിൽ വേവിക്കുകക.

അരപ്പ് തയാറാക്കാം

1.തേങ്ങയും കുറച്ചു മുളകുപൊടിയും കറിവേപ്പിലയും നന്നായി കൈ കൊണ്ട് തിരുമ്മി വെക്കുക.

2.ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി തിരുമ്മി വെച്ച തെങ്ങ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക 

ഡ്രൈ റോസ്റ്റ്

1.ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചി അരിഞ്ഞതും ചെറിയ ഉള്ളിയും ചേർത്തു വഴറ്റുക.

2.ഉള്ളി കൊത്തി അരിഞ്ഞതും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റുക.

3.ഉള്ളി ഒന്ന് വാടിയതിനു ശേഷം മല്ലിപ്പൊടി, ഗരം മസാല, കറിവേപ്പില ചേർത്ത് നന്നായി വറുക്കുക  

4.വേവിച്ചു  വെച്ചിരിക്കുന്ന കണവ ചേർക്കുക 

5.ഇതിലേക്ക് തേങ്ങ വറുത്തതും കുരുമുളകു പൊടിച്ചതും ചേർക്കുക.  തീ ഓഫ് ചെയ്തു നന്നായി യോജിപ്പിക്കുക.

6.മല്ലി ഇല ചേർത്ത് ഒന്ന് കൂടി യോജിപ്പിക്കാം.