Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളുപ്പത്തിൽ തയാറാക്കാവുന്നൊരു പാലക്കാടൻ ബിരിയാണി

ഷംന ജംഷാദ്
palakkadan–biryani

എളുപ്പത്തിൽ തയാറാക്കാവുന്ന, രുചികരമായൊരു ബിരിയാണിയാണിത്. പൊടി മസാലകളൊന്നും അധികം ആവശ്യമില്ലത്ത പാലക്കാടൻ ബിരിയാണി.

ആവശ്യമായ സാധനങ്ങൾ:-

ബീഫ്  1 1/2 കിഗ്രാം (നല്ലവണ്ണം കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ചേർത്ത് വേവിച്ചു മാറ്റി വെക്കുക.)

ജീരകശാല അരി അല്ലെങ്കിൽ ബസ്മതി അരി - ഒരു  കിലോ 
പട്ട - 5 കഷണം (ചെറുത്)
ഗ്രാമ്പു –  8 എണ്ണം
ഏലയ്ക്ക – 7എണ്ണം
സവോള - 5 വലുത്
പച്ചമുളക് –  8എണ്ണം(ഞെട്ട് പൊട്ടിച്ച് നടുവിൽ ഒരു ഓട്ട ആക്കിയാൽ മതി )
തക്കാളി -6 വലുത്
ഇഞ്ചി പേസ്റ്റ് - 4 ടേബിൾ സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - 4 ടേബിൾസ്പൂൺ
ചെറിയ ഉള്ളി പേസ്റ്റ് - 4 ടേബിൾസ്പൂൺ
തൈര് -  1കപ്പ്
കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
മല്ലി ഇല
പുതിന ഇല
നാരങ്ങാ നീര് – (1നാരങ്ങയുടെ)
നെയ്യ് - 3 ടേബിൾസ്പൂൺ
ഓയിൽ – 2 ടേബിൾ സ്പൂൺ

പാചകവിധി

ആദ്യം വലിയ ഒരു പാത്രം വെച്ച് നെയ്യും ഓയിലും ഒഴിച്ച് ചൂടാകുമ്പോൾ പട്ട ഗ്രാമ്പു ഏലക്ക ഇട്ടു പൊട്ടിക്കുക. ശേഷം പച്ചമുളക് ചേർത്ത് വഴന്നാൽ കാശ്മീരി മുളകുപൊടി ചേർകുക. ഇത് ചൂടായാൽ സവോള ചേർത്ത് വഴറ്റുക. പെട്ടെന്നു വഴന്ന് കിട്ടാൻ ഉപ്പ് ചേർക്കുക. ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പേസ്റ്റ് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.തക്കാളി മിക്സിയിൽ അടിച്ചിട്ടോ അല്ലാതെയോ ചേർക്കുക.തക്കാളി നന്നായി വെന്ത് മിക്സായാൽ തൈര് ചേർത്ത് ഇളക്കി വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിന് ഉപ്പും ചേർത്ത് പത്തു മിനിറ്റ് അടച്ചുവയ്ക്കുക, ശേഷം വെള്ളം (1കപ്പ്  അരിക്കു 2 ഗ്ലാസ് വെള്ളം എന്ന കണക്കു) ഒഴിച്ച്  ഗരം  മസാല ചേർത്ത് അടച്ചു വെച്ച് തിളച്ചു വന്നാൽ കഴുകി വാർത്തു വെച്ച അരി ചേർത്ത് ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർത്ത് ഇളക്കി മല്ലി  പുതിന ഇല മേലെ വിതറി അടച്ചു വെക്കുക. മേലെ തിള വന്ന് അരിയും വെള്ളവും ഒരേ ലെവൽ ആയാൽ സ്റ്റൗ സ്ലോ ആക്കി ധം ഇട്ടു വെക്കുക. പാകമായാൽ തീ ഓഫ് ചെയുക. ഈസി ബിരിയാണി റെഡി .

ശ്രദ്ധിക്കാൻ – എല്ലാം നന്നായി വഴറ്റണം, അതിലാണ് ബിരിയാണിയുടെ സ്വാദ്