Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്മീൻ തവ ടിക്ക; മൈക്രോവേവ് അവ്ൻ ഇല്ലാതെ തയാറാക്കാം

ഡോണ
 ചെമ്മീൻ തവ ടിക്ക

 മൈക്രോവേവ് അവ്ൻ  ഒന്നും ഇല്ലാതെ നമ്മുടെ കൊച്ചു അടുക്കളയിൽ രുചികരമായ ചെമ്മീൻ തവ ടിക്ക ഫ്രൈ ഉണ്ടാകുന്ന വിധം .

ആവശ്യമായ സാധനങ്ങൾ

1) ചെമ്മീൻ - 400 ഗ്രം
2 ) അര മുറി നാരങ്ങാ നീര്
3 ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു സ്പൂൺ
4 ) മഞ്ഞൾ പൊടി – അര ടീസ്പൂൺ
5 ) കാശ്മീരി മുളകുപൊടി – അര ടീസ്പൂൺ
6 ) എരിവുള്ള മുളക് പൊടി – അര ടീസ്പൂൺ
7 )കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ
8 ) തൈര് – ഒരു ടേബിൾ സ്പൂൺ
9 ) ഉപ്പ് ആവശ്യത്തിന്
10 ) കാപ്സിക്കം റെഡ് & ഗ്രീൻ - പകുതി (ചതുരത്തിൽ അരിഞ്ഞു വെക്കുക)

തയാറാക്കുന്ന വിധം

∙ഒന്നുമുതൽ ഒമ്പതു വരെയുള്ള സാധങ്ങൾ ഒരു ബൗളിൽ ഇട്ടു മിക്സ് ചെയ്ത ശേഷം ചെമ്മീനിൽ പുരട്ടി രണ്ടു മണിക്കൂർ വയ്ക്കുക.

∙ കാപ്സിക്കം  (റെഡ് & ഗ്രീൻ) ചെമ്മീൻ എന്ന ക്രമത്തിൽ ബാംബൂ സ്റ്റിക്കിൽ കുത്തി വെക്കുക അതിനു ശേഷം ഒരു പാനിലോ തവയിലോ രണ്ടു സ്പൂൺ എണ്ണ ഒഴിച്ചു രണ്ടു സൈഡും മൊരിച്ചെടുക്കാം രുചികരമായ ചെമ്മീൻ തവ ടിക്ക ഫ്രൈ റെഡി ആയിട്ടുണ്ട്.