Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെമി ചങ്ക്സ് റോൾ - സോയകൊണ്ടൊരു നാലുമണി പലഹാരം

ബേക്കറി പലഹാരങ്ങളോടു ബൈ ബൈ പറഞ്ഞു വീട്ടിൽ തന്നെ തയാറാക്കാവുന്നൊരു സെമി ചങ്ക്സ് റോൾ രുചിക്കൂട്ട് പരിചയപ്പെടാം. ഒാൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ്  മൽസരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സരിത ശ്രീജിത്ത്  പരിചയപ്പെടുത്തുന്നത്  സോയ കൊണ്ടൊരു പലഹാരമാണ്. സെമി ചങ്ക്സ് റോൾ രുചിക്കൂട്ടുമായി  ഓൺമനോരമ ഫൂഡ് വിഡിയോ സീരീസിൽ താരമായിരുക്കുകയാണ ് സരിത. കൊച്ചി കാക്കനാട് സ്വദേശിയാണ്, കസ്്റ്റമർ റിലേഷൻ ലീഡായി ജോലിചെയ്യുന്നു. 

Click here to read this recipe in English

ഡബിൾ ഹോഴ്സ് സോയ ചങ്ക്സ്– അര കപ്പ്
വെളുത്തുള്ളി– ഇഞ്ചി പേസ്റ്റ് – അര ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത്– 2 ടീസ്പൂൺ
സവാള അരിഞ്ഞത്– 2 ടീസ്പൂൺ
കൊത്തിയരിഞ്ഞ കാരറ്റ്– 1 കപ്പ്
ഉപ്പ്– ആവശ്യത്തിന്
മഞ്ഞൾപൊടി– അര ടീസ്പൂൺ
മുളക് പൊടി– അര ടീസ്പൂൺ
ചിക്കൻ ഉപ്പും മഞ്ഞളും ഇട്ട് വേവിച്ച് പൊടിച്ചത്– അര കപ്പ്
മല്ലിയില– ആവശ്യത്തിന്
സോയ സോസ്– അര ടീസ്പൂൺ
ടൊമാറ്റോ സോസ്– ഒന്നര ടീസ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്– അര കപ്പ്
ചിക്കൻ മസാല– അര ടീസ്പൂൺ
കുരുമുളക് പൊടി– അര ടീസ്പൂൺ

പൊരിച്ചെടുക്കാൻ

സ്പ്രിങ് ഒണിയൻ– രണ്ട് ടീസ്പൂൺ
മുട്ടയുടെ വെള്ള– 1 കപ്പ്
റൊട്ടിപ്പൊടി– അര കപ്പ്
വെർമിസെല്ലി– അര കപ്പ്
എണ്ണ– വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ സോയ 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനുശേഷം പിഴിഞ്ഞ് വെള്ളം കളയുക, ഗ്രൈൻഡറിലോ, മിക്സിയിലോ ഇട്ട്  സോയ പൊടിച്ചെടുക്കുക

∙ ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കുക

∙ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇട്ട് കുറച്ച് നിറം മാറുമ്പോൾ അതിലേക്ക് പച്ചമുളകും സവാള അരിഞ്ഞതും ഇടാം, കൂട്ട് കുറച്ച് വാടിതുടങ്ങുമ്പോൾ അതിലേക്ക്  ചീകിവച്ചിരിക്കുന്ന കാരറ്റ് ചേർക്കാം.ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കുക.

∙ഇതിലേക്ക് ഉടച്ചു വച്ചിരിക്കുന്ന സോയ ചേർത്ത് നന്നായി യോജിപ്പിക്കാം. വേവിച്ചു പൊടിച്ചു വച്ചിരിക്കുന്ന ചിക്കനും ഇതിലേക്ക് ചേർത്ത് ഇളക്കാം. കുറച്ച് വെള്ളം ഒഴിച്ച് ചെറുതീയിൽ മൂടിവച്ച് 5–10മിനിറ്റ് വേവിക്കാം.

ഈ കൂട്ടിലേയ്ക്ക് ചിക്കൻ മസാല,സ്പിങ് ഒനിയൻ,മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കാം. സോയാ സോസും ടുമാറ്റോ സോസും തയാറാക്കിയ കൂട്ടിലേക്ക് ചേർത്ത് തീ ഓഫ് ചെയ്ത്  തണുപ്പിക്കാം. ഇതിലേക്ക് വേവിച്ച് പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിട്ട് നന്നായി യോജിപ്പിച്ചെടുക്കാം, കുരുമുളക് പൊടി ചേർക്കാം. ഇവിടെ റോൾ െചയ്തെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇഷ്ടമുള്ള ആകൃതിയിൽ തയാറാക്കി മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ റോൾചെയ്തെടുത്ത് വീണ്ടും മുട്ടയുടെ വെള്ളയിൽ മുക്കി വെർമിസെല്ലിയിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കാം. എണ്ണ കുറച്ച് ഉപയോഗിക്കുന്നവർക്ക് തവയിൽ ഇരുവശവും മൊരിച്ച് എടുക്കാവുന്നതാണ്.