Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഡ് ഉരുളകിഴങ്ങ് റോൾ

അബൂബക്കർ വി. വി.,യുഎഇ
potato-bread-roll

വീടുകളിൽ സാധാരണ എപ്പോഴും  ഉണ്ടാകുന്ന സാധനങ്ങൾ ആണ് ബ്രഡ് , ഉരുളകിഴങ്ങ്,മുട്ട എന്നിവ.എങ്കിൽ അതെല്ലാം ഉപയോഗിച്ച് ഇന്ന് ഒരു നാല് മണി പലഹാരം ആയാലോ.വളരെ എളുപ്പത്തിൽ.  തയാറാക്കാവുന്ന ഒരു റോൾ ആണിത്.ബ്രഡ് ഉരുളകിഴങ്ങ് റോൾ.

ചേരുവകൾ

ബ്രഡ്-10
ഉരുളകിഴങ്ങ് -3
മുട്ട -2
പാൽ - 1/4 കപ്പ്
പച്ചമുളക് -2
സവാള -1
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
കറി വേപ്പില - 1 തണ്ട്
മല്ലിപൊടി - 1/2 സ്പൂൺ
മഞ്ഞൾപൊടി - 1/4 സ്പൂൺ
മസാലപൊടി - 1/2 സ്പൂൺ
കുരുമുളക്പൊടി - 1/2 സ്പൂൺ
പഞ്ചസാര - 1 സ്പൂൺ
റെസ്ക് - 6

തയ്യാറാക്കുന്ന വിധം

∙ആദ്യമായി ഫില്ലിങ്ങിന് വേണ്ടിയുള്ള മസാല തയ്യാറാക്കാം..ഉരുളകിഴങ്ങ് ഉപ്പും മഞ്ഞൾപൊടിയുംചേർത്ത് നന്നായി വേവിച്ച് ഉടച്ചു വക്കുക.ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ സവാള കറി വേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

∙സവാള നന്നായി വഴന്നു കഴിയുമ്പോൾ പൊടികൾ ചേർക്കുക. ശേഷം വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല റെഡി.

∙എടുത്ത് വച്ചിരിക്കുന്ന പാലിൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.ഈ പാലിലേക്ക് ഓരോ ബ്രഡ് ആയി മുക്കി കുതിർത്ത് പിഴിഞ്ഞ് എടുക്കുക.ഇനി ഇതിലേക്ക് ഫില്ലിങ്ങ് വച്ചു മടക്കുക.മുട്ട ഉപ്പും കുരുമുളകുപൊടിയും നന്നായി അടിച്ചു പതപ്പിക്കുക.ഇതിലേക്ക് ഫില്ലിങ്ങ് നിറച്ച് വച്ചിരിക്കുന്ന ഓരോ ബ്രഡും മുക്കുക.തുടർന്ന് റെസ്ക് പൊടിയിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.

∙നല്ല സോഫ്റ്റ് ആൻഡ് ക്രിസ്പി റോൾസ് റെഡി.ഇനി നല്ല ടുമാറ്റൊ സോസ് കൂട്ടി ചൂടോടെ കഴിച്ചോളൂ.