Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ കപ്പയും ബീഫ് ഉലർത്തിയതും

വിനിത കെ.
beef-dry-fry

കുറച്ചു നാടൻ കപ്പയും ബീഫ് ഉലർത്തിയതും കഴിച്ചിട്ടുണ്ടോ?. ഞാൻ ഇവിടെ 400ഗ്രാം ബീഫ് ആണു എടുത്തിട്ടുള്ളത് അതിന്റെ അളവു പറഞ്ഞു തരാം. 

ബീഫ് ഉലർത്താൻ ആവശ്യമായ ചേരുവ:

വൃത്തിയാക്കിയ ബീഫ് ഉപ്പും വിനാഗിരിയും മഞ്ഞൾപ്പൊടിയും ചേർത്ത് അരമണിക്കൂർ വയ്ക്കണം.

ചേരുവകൾ

സവോള – ഒന്നര
പച്ചമുളക് – 3
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 5 അല്ലി
തക്കാളി – 1 അല്ലെങ്കിൽ വിനാഗിരി
മഞ്ഞൾപ്പൊടി – 2 ചെറിയ സ്പൂൺ
മുളകുപൊടി – അര സ്പൂൺ
മല്ലിപ്പൊടി – മുക്കാൽ സ്പൂൺ
മീറ്റ് മസാലപ്പൊടി – 1 സ്പൂൺ
ഗരം മസാലപ്പൊടി – 1 സ്പൂൺ
പെരുംജീരകപ്പൊടി – അര സ്പൂൺ
ഉപ്പ് – അര സ്പൂൺ

പാചകരീതി

ഈ കൂട്ട് നല്ലതുപോലെ വഴറ്റണം. പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ കൂട്ട് തണുക്കാൻ വയ്ക്കാം. തണുത്ത കൂട്ട് കുറച്ചു വെള്ളം ചേർത്ത് മഷിപോലെ അരച്ചെടുക്കാം. അരച്ചെടുത്ത കൂട്ടിൽ ബീഫ് കഷ്ണങ്ങൾ ചേർത്ത് വേവിച്ചെടുക്കണം.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി 2 ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത്, 3 പച്ചമുളക് നെടുകെ കീറിയത്, 1 ചെറിയ ഇഞ്ചി, 8 വെളുത്തുള്ളി, 20 ചെറിയ ഉള്ളി വട്ടത്തിലരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഈ കൂട്ടിലേക്ക് ബീഫ് ചേർത്ത് വരട്ടിയെടുക്കാം. ഇടയ്ക്ക് ആവശ്യത്തിന് എണ്ണയോ നെയ്യോ ചേർക്കാം. ആവശ്യത്തിന് ഉപ്പും പൊടിച്ച കുരുമുളകും ചേർത്ത്  വാങ്ങാം.