Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴയിലയിൽ മീൻ പൊള്ളിച്ചാലോ?

fish-pollichathu

ഇലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന മീനിന്റെ രുചി നാവിൽ വെള്ളം നിറയ്ക്കുന്നതാണ്. സാധാരണ മീൻ പൊരിക്കുന്ന കൂട്ടുകൊണ്ടു തന്നെ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്ന മീനും തയാറാക്കാം.

വാഴയില -1 
മീൻ -( ഇടത്തരം വലുപ്പമുള്ളത്)-1 ( തിലോപിയ, കരിമീൻ , റെഡ് സ്നാപ്പെർ ഉത്തമം )
സാധാരണ പൊരിക്കാൻ വേണ്ടി ഉള്ള അരപ്പ് തയാറാക്കുക .
മീൻ അരപ്പ് പുരട്ടിയ ശേഷം 15 മിനിറ്റ് ഫ്രിജിൽ സൂക്ഷിക്കുക.

പാചക രീതി
15 മിനിറ്റ് ശേഷം ചെറുതായിട്ട് ചീനച്ചട്ടിയിൽ മൊരിച്ചെടുക്കുക ( അധികം നേരം മൊരിക്കരുത് ).
വാഴയിലയിൽ അരപ്പ് പടർത്തി ഇട്ടെതിനു ശേഷം മീൻ അതിലേക് വെക്കുക, മീനിന് പുറത്തും അരപ്പ് കൊണ്ട് പൊതിയുക .
വാഴയിലയിൽ പൊതിഞ്ഞു കെട്ടുക. 
ചീന ചട്ടിയിൽ കുറച്ച കറിവേപ്പ്പില ഇട്ടു എണ്ണ ചൂടാക്കുക . 
ചൂടായിക്കഴിയുമ്പോൾ വാഴയിലയിൽ പൊതിഞ്ഞ മീൻ അതിലേക്ക് ഇട്ടു വേവിക്കുക . 7 -8  മിനിറ്റ് കൊണ്ട് മറിച്ചുംതിരിച്ചും വേവിക്കുക ,
നല്ല ചൂടോടെ വാഴയിലയിൽ പൊതിഞ്ഞ /പൊള്ളിച്ച  മീൻ തയാർ.