രുചിയോടെ മാംഗോ ചീസ് കേക്ക്

പഴുത്ത മാമ്പഴവും ചിസും ചേർത്തൊരു രുചികരമായ കേക്ക് എങ്ങനെ തായാറാക്കാമെന്ന് നോക്കാം.

മാംഗോ ചീസ് കേക്ക് ചേരുവകൾ 

മാംഗോ ചീസ് കേക്ക് ചേരുവകൾ
മാങ്ങ – 3 (വലുത്)
പഞ്ചസാര – ഒന്നര കപ്പ്
ക്രീം ചീസ് – 250 ഗ്രാം
ബിസ്ക്കറ്റ് – 10 –12
ബട്ടർ – 1 പാക്കറ്റ്
ജെലാറ്റിൻ – 3 സ്പൂൺ (ഡബിൾ ബോയിൽ ചെയ്തത്)

തയാറാക്കുന്ന വിധം

∙ബിസ്ക്കറ്റ് നന്നായി പൊടിച്ച് ബട്ടർ ചേർത്ത് യോജിപ്പിക്കുക. കേക്ക് മോൾഡിൽ ആ മിക്സ് കൈ ഉപയോഗിച്ച് നന്നായി അമർത്തി വയ്ക്കുക. ഫ്രീസറിൽ സെറ്റ് ചെയ്യാൻ വയ്ക്കുക.

∙ഇത് സെറ്റ് ആകുന്ന സമയത്ത് 2 മാങ്ങയെടുത്ത് മിക്സർ ഗ്രൈൻഡറിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര,ചീസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ കൂട്ടിലേയ്ക്ക് ജെലാറ്റിൻ ഡബിൾ ബോയിൽ ചെയ്ത് ഉരുക്കിയെടുത്തത് രണ്ട് സ്പൂൺ ചേർത്ത് യോജിപ്പിക്കുക. ഈ സമയം കൊണ്ട് സെറ്റ് ചെയ്യാൻ വച്ചിരിക്കുന്ന ബിസ്ക്കറ്റ് മിക്സ് തയാറായിട്ടുണ്ടാവും. ഈ കൂട്ടിലേയ്ക്ക് മാംഗോ മിക്സ് ഒഴിച്ച് വീണ്ടും ഒരു 15–20 മിനിറ്റ് ഫ്രിജിൽ വയക്കുക, ഇത് ഫ്രീസറിൽ വയ്ക്കരുത്.

അലങ്കരിക്കാൻ

ഒരു മാങ്ങ കുറച്ച് നേരം ഫ്രീസറിൽ വയ്ക്കുക. ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുത്താലെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാൻ പറ്റുകയുള്ളു. മുറിച്ചെടുത്ത കഷണങ്ങൾ തയാറാക്കിയ കേക്കിന്റെ മുകളിൽ 

ചിത്രത്തിൽ കാണുന്ന പോലെ അലങ്കരിച്ചെടുക്കാം. ഇതിലേക്ക് 1 സ്പൂൺ പ്ലെയിൻ ജലാറ്റിൻ ഉരുക്കിയത് ഒഴിച്ച് 5 മിനിറ്റ് സെറ്റ് ചെയ്യാൻ വയ്ക്കാം.

Note - ക്രീം ചീസ് ഇല്ലെങ്കിൽ പനീറും യോഗർട്ടും ഉപയോഗിക്കാം.