Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികരമായ അപ്പവും മുട്ടക്കറിയും

ലിസ ജോജി
Appam Egg Curry

പാലപ്പം മുട്ടക്കറി മസാലയിൽ പൊതിഞ്ഞത്...നാവിൽ വെള്ളം വരുന്നൊരു രുചിക്കൂട്ടാണ് അപ്പവും മുട്ടയും. മൃദുലമായ പാൽ അപ്പവും മുട്ടക്കറിയുടെ മസാലരുചിയും നാടൻ രുചികളിൽ ഒന്നാമതാണ്.

അപ്പം ചേരുവകൾ

അരി – 2 കപ്പ്
ചോറ് – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
യീസ്റ്റ് – അര ടീസ്പൂൺ
പഞ്ചസാര – 2 ടീസ്പൂൺ
ചെറിയ ചൂടുവെള്ളം – 1 ടേബിൾ സ്പൂൺ
ഉപ്പ്
തേങ്ങാപ്പാൽ – 1 കപ്പ്
പഞ്ചസാര – 5 ടേബിൾ സ്പൂൺ

അപ്പം തയാറാക്കുന്ന വിധം

നാലു മണിക്കൂർ അരി വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി അരച്ചെടുക്കണം, തേങ്ങചിരണ്ടിയതും ചോറും ഇതിലേക്ക് ചേർത്ത് അരച്ചെടുക്കാം. ഈസ്റ്റ്, പഞ്ചസാര, ചെറു ചൂടുവെള്ളവും ഈ കൂട്ടിലേക്ക് ചേർത്ത് യോജിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ആവശ്യത്തിന് ഉപ്പും പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് അപ്പം തയാറാക്കാം.

മുട്ടക്കറി ചേരുവകൾ

പുഴുങ്ങിയ മുട്ട – 6
എണ്ണ– 4 ടേബിൾ സ്പൂൺ
കറിവേപ്പില
സവോള ചെറുതായി അരിഞ്ഞത് – 6
കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – അര ലിറ്റർ

മുട്ടക്കറി തയാറാക്കുന്നത്

വെളിച്ചെണ്ണയിൽ സവോള നന്നായി വഴറ്റി എടുക്കുക. സവോള ഗോൾഡൻ നിറമാകുമ്പോൾ മുളകുപൊടു ചേർത്ത് നന്നായി ഇളക്കാം. കറിവേപ്പിലയും ഉപ്പും ഈ കൂട്ടിലേക്ക് ചേർക്കാം, തേങ്ങാപ്പാലും ചേർത്തു തീ കുറച്ച് ചാറു കുറുക്കിയെടുക്കാം.ഇതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയും ചേർത്ത് അപ്പത്തിനൊപ്പം കഴിയ്ക്കാം.