പച്ചമുളകിട്ടൊരു അവിൽ മിക്സ്ചർ

അവിൽ ശർക്കര കൂട്ടിൽ നിന്നും വ്യത്യസ്തമായി വറുത്ത പപ്പടവും പച്ചമുളകും ചേർത്തൊരു രുചിക്കൂട്ട് പരിചയപ്പെടാം,

ചേരുവകൾ

കട്ടികുറഞ്ഞ അവിൽ (വെള്ള നിറത്തിൽ)- 250 ഗ്രാം
കപ്പലണ്ടി- 100 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
എണ്ണ- 3 ടേബിൾസ്പൂൺ
മഞ്ഞൾപൊടി-1/4 to ½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
കടുക്-1 ടേബിൾസ്പൂൺ
ജീരകം-1 ടേബിൾസ്പൂൺ
പച്ചമുളക്- ആവശ്യത്തിന്
പപ്പടം നുറുക്കിയത്- 1കപ്പ്
എണ്ണ-അര കപ്പ്

പാകം ചെയ്യുന്ന വിധം

∙കപ്പലണ്ടി വരത്തുകോരിവയ്ക്കുക

∙അവിൽ ഒന്നു വെയിലത്ത് വെച്ചോ അല്ലെങ്കിൽ ഓവനിൽവെച്ചോ രണ്ടുമിനിട്ടു ചൂടാക്കി എടുക്കുക അവിൽ നല്ല ക്രിസ്പിയായി ഇരിക്കണം

∙ഒരു പാനിൽ ഓയിൽ കടുകിട്ടു പൊട്ടുമ്പോൾ കറിവേപ്പില ജീരകം, പച്ചമുളക് അരിഞ്ഞതും ചേർത്തിട്ട് ഇളക്കി ഒന്ന് മൊരിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്‌തു ഉപ്പുപൊടി മഞ്ഞൾ പൊടി എന്നിവ ചേർക്കുക എന്നിട്ടു കപ്പലണ്ടി അവിൽ വറുത്തപപ്പടം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. തണുത്ത ശേഷം ഒരു ടിന്നിൽ എടുത്തുവച്ചാൽ കുറെ ദിവസം ഉപയോഗിക്കാം. കപ്പലണ്ടിക്കു പകരം പൊട്ടു കടല വേണമെങ്കിലും ഉപയോഗിക്കാം.