Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവയ്ക്ക അച്ചാർ

ആഷ സുനിൽ
bittergourd-pickle

പാവയ്ക്കയ്ക്ക് കയ്പാണെന്നും പറഞ്ഞു മാറ്റി നിറുത്തണ്ട. രുചികരമായ പാവയ്ക്ക അച്ചാർ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

പാവയ്ക്ക-
പുളി - ഒരു നാരങ്ങാ വലുപ്പത്തിൽ
എണ്ണ- ആവശ്യത്തിന്
ഉണക്ക മുളക്- 10 അല്ലെങ്കിൽ 15 എണ്ണം
കായം -1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഉലുവ-1 ടീസ്പൂൺ
നല്ലെണ്ണ-1/2 കപ്പ്

അച്ചാർ മസാല തയാറാക്കുന്ന വിധം

എണ്ണയിൽ ഉണക്ക മുളകും കായവും വറുത്തു മാറ്റി വയ്ക്കുക.

ഉലുവ ഡ്രൈ ആയി വറുത്തു വയ്ക്കുക.എന്നിട്ടു മിക്സിയിൽ പൊടിച്ചെടുക്കാം.

തയാറാക്കുന്ന വിധം

∙പാവയ്ക്ക കഴുകി നീളത്തിൽ അരിഞ്ഞു വയ്ക്കുക.

∙അരിഞ്ഞ പാവയ്ക്ക പുളി വെള്ളത്തിൽ 6 മണിക്കൂർ ഇട്ടുവെയ്ക്കുക.

∙കഷ്ണങ്ങൾ മാറ്റി എണ്ണയിൽ വറുത്തെടുക്കാം, നല്ലതു പൊലെ മൊരിഞ്ഞാൽ മാത്രം എടുത്തു മസാലയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടച്ചു ഭരണിയിലോ കുപ്പിയിലോ ആക്കി വെയ്ക്കുക.

സൂചന

എണ്ണയിൽ വറുത്തു കോരുന്നതിനു പകരം നല്ല വെയിലത്തിട്ടു ഉണക്കിയ ശേഷം എണ്ണയിൽ വഴറ്റി എടുത്താലും മതി.