Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരമൂറുന്നൊരു ഗുലാബ് ജാമുൻ തയാറാക്കാം

Gulab jamun

മധുരമൂറുന്നൊരു ഗുലാബ് ജാമുൻ വീട്ടിൽ തയാറാക്കിയാലോ?

ചേരുവകൾ1

മിൽക്പൗഡർ ഒന്നരകപ്പ്, മൈദ കാൽ കപ്പ്, റവ ഒരു ടേബിൾ സ്പൂൺ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ അര ടീസ്പൂൺ വീതം. പാൽ രണ്ട് ടേബിൾ സ്പൂൺ, നെയ്യ് ഒരു ടേബിൾ സ്പൂൺ.

ചേരുവകൾ 2

പഞ്ചസാര ഒരു കപ്പ്, വെള്ളം ഒരു കപ്പ്, ഏലക്കാപ്പൊടി അര ടീസ്പൂൺ, കുരുമുളകുപൊടി രണ്ടുനുള്ള്.

തയാറാക്കുന്നവിധം

മിൽക് പൗഡർ, മൈദ, റവ, ബേക്കിങ് സോഡ, അര ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ, നെയ്യ്, പകുതി നാരങ്ങയുടെ നീര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചെറു ചൂടുപാൽ കുറേശെ ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് 10 മിനിട്ട് അടച്ചു വയ്ക്കണം. ഉരുട്ടിയെടുക്കാവുന്നതാണ് പരുവം.

പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളച്ചുവരുമ്പോൾ ഏലയ്ക്ക പൊടിയും കുരുമുളകുപൊടിയും ചേർത്ത് ഏറ്റവും കുറഞ്ഞ തീയിൽ അഞ്ചു മിനിട്ട് തിളപ്പിക്കണം. ഇതിലേക്ക് പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. അതിനു ശേഷം തയാറാക്കിയ കൂട്ട് ചെറിയ ഉരുളകളാക്കി നന്നായി മുറുക്കി ഉരുട്ടിയെടുത്ത് നല്ലതുപോലെ ചൂടാക്കിയ എണ്ണയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുകോരാം. ശേഷം പഞ്ചസാര ലായനിയിൽ ഇട്ട് 15 മിനിട്ടു പാത്രം അടച്ചുവയ്ക്കുക. ശേഷം ഉപയോഗിക്കാം.

ശ്രദ്ധിക്കാൻ

മിശ്രിതം ഉരുളകളാക്കുമ്പോൾ ഉള്ളിൽ ഗ്യാപ് വരാത്തതരത്തിൽ ഉരുട്ടിയെടുക്കണം. ഉരുളകൾ എണ്ണയിൽ വറുക്കുമ്പോൾ ശ്രദ്ധയോടെ തിരിച്ചിട്ടില്ലെങ്കിൽ ഉടഞ്ഞുപോകും.