Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ ചമ്മന്തിപ്പൊടി: ദോശയ്ക്കൊപ്പം കഴിയ്ക്കാം

മഞ്ജുള പ്രകാശ്
Author Details
idlipodi-homemade

എരിവും സുഗന്ധവും നിറഞ്ഞ നിരവധി ചേരുവകൾ അടങ്ങിയത്. പ്രധാനമായും കുരുമുളക്, ചുവന്ന മുളക്, ധാന്യങ്ങൾ, കറിവേപ്പില എന്നിവയാണ് ഇതിലെ കൂട്ടുകൾ. 

ചേരുവകൾ 

വെള്ള ഉഴുന്നു പരിപ്പ് - 200 ഗ്രാം 
കറിവേപ്പില - ഒരു പിടി 
കടല പരിപ്പ് - 100 ഗ്രാം 
കുരുമുളക് - 2 ടേബിൾ സ്പൂൺ 
ജീരകം - 1 ടേബിൾ സ്പൂൺ 
ചുവന്ന മുളക് - 15 - 20 എണ്ണം 
ഉപ്പ് - 2 ടീ സ്പൂൺ 
കായം - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം :

വറുത്ത് എടുക്കേണ്ടവ 

1. ഉഴുന്ന് പരുപ്പും കറി വേപ്പിലയും ( 5 മിനിറ്റ് വറക്കുക )
2. കടല പരിപ്പ് ( ഇളം ബ്രൗൺ നിറമാകുന്നു വരെ )
3. കുരുമുളക്, ജീരകം ( 2 മിനിറ്റ് വറക്കുക )
4. ചുവന്ന മുളക്, കായം, ഉപ്പ്. (മുളക് നിറം മാറുന്ന വരെ )

വെവ്വേറെ വറുത്തെടുത്ത എല്ലാ ചേരുവകളും മിക്സിയിൽ പൊടിച്ചെടുത്ത് ദോശ, ഇഡലി, ഊത്തപ്പം എന്നീ പ്രാതലുകൾ ക്കൊപ്പം നെയ്യോ, എള്ളെണ്ണയോ ചേർത്ത് സ്വാദോടെ കഴിക്കാം.