റെഡ് വെൽവെറ്റ് കേക്ക്

റെഡ് വെൽവെറ്റ് കേക്ക്, റെസിപ്പി: റാഷിദ നൗഫൽ ,ഖത്തർ

പ്രേമം സിനിമ കണ്ടവരൊക്കെ ഓർത്തു വയ്ക്കുന്നൊരു രുചിഓർമ്മയാണ് റെഡ് വെൽവറ്റ് കേക്ക്. രണ്ടു കേക്കുകളെ പൊതിഞ്ഞ് രുചിയേറും ഐസിങ്. അതിലേക്ക് കത്തി ഇറങ്ങുമ്പോൾ തെളിയുന്ന നിറച്ചാർത്ത്. കൊതിപ്പിക്കുന്ന രുചിമണം. ഇതൊക്കെയാണ് റെഡ് വെൽവെറ്റ് കേക്കിനെ പ്രിയപ്പെട്ടതാക്കുന്നത്. സെലിബ്രിറ്റി കേക്കിന്റെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

1. മൈദ -   1 ½ കപ്പ്
2.കൊക്കോ പൗഡർ  - 1 ടേബിൾസ്പൂൺ
3.ബേക്കിംഗ് പൗഡർ - 1 സ്പൂൺ
4.ബേക്കിംഗ് സോഡ -  ½ സ്പൂൺ
5.ഉപ്പ്             - ഒരു നുള്ള്  

6. സൺഫ്ലവർ ഓയിൽ  - ¾ cup
7. പഞ്ചസാര  - 1 കപ്പ്
8. മുട്ട   -  3
9. വാനില എസൻസ്  - 1 സ്പൂൺ
10. ബട്ടർ മിൽക്ക്   - ½ കപ്പ്
11. റെഡ് കളർ  - 2 സ്പൂൺ
12. കണ്ടൻസ്ഡ് മിൽക്ക് (ആവശ്യമെങ്കിൽ) -1 സ്പൂൺ

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം    - 3കപ്പ്
ചീസ്       - 1 കപ്പ്
പഞ്ചസാര പൊടിച്ചത്  - 2 കപ്പ്

തയാറാക്കുന്ന വിധം

 (പ്രീഹീറ്റ് അവ്ൻ 180 ഡിഗ്രിയിൽ 20 മിനിറ്റ്)

1 . പാൽ : ½ കപ്പ്

2 . സ്വർക്ക(വിനാഗിരി) അല്ലെങ്കിൽ  ലെമൺ ജ്യൂസ് : 1 ടേബിൾസ്പൂൺ. നാരങ്ങ നീരും പാലും  നല്ലത് പോലെ യോജിപ്പിച്ച്  10 മിനിറ്റു വെയ്ക്കുക.

1 . 1 -5 ചേരുവകൾ നല്ലത് പോലെ അരിച്ചെടുക്കുക.
2 . എണ്ണ, പഞ്ചസാര, മുട്ട, വനിലഎസൻസ്‌, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്തു നന്നായി ബീറ്റ് ചെയ്യുക.
3 . ഇതിലേക്കു  അരിച്ചു വെച്ച പൊടികളും ബട്ടർ മിൽക്കും റെഡ് കളറും ചേർത്തു യോജിപ്പിച്ചാൽ കേക്കിനുള്ള മാവ് റെഡിയായി.

ഫ്രോസ്റ്റിങ്  :

വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേർത്തു നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിക്കാം.