Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികരമായൊരു ഗോതമ്പ് പ്രഥമൻ

മഞ്ജുള പ്രകാശ്
gothambu-payasam

വിശേഷാവസരങ്ങളിൽ ഒരുക്കുന്ന കേരളീയ സദ്യകളിൽ ഒഴിച്ച് കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് ഗോതമ്പ് പ്രഥമൻ. നുറുക്ക് ഗോതമ്പ്, തേങ്ങ പാൽ, ശർക്കര എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്.

ചേരുവകൾ :

വേവിച്ച ഗോതമ്പ് നുറുക്ക് - 300ഗ്രാം
നെയ്യ് - 4 ടീസ് സ്പൂൺ
തേങ്ങാപ്പാൽ (മൂന്നാം പാൽ ) - 3 കപ്പ്‌
തേങ്ങാപ്പാൽ ( രണ്ടാം പാൽ ) - 3 കപ്പ്‌
തേങ്ങാപ്പാൽ ( ഒന്നാം പാൽ ) - 2 കപ്പ്‌
അണ്ടിപരിപ്പ് - 25ഗ്രാം
ചെറുതായി അരിഞ്ഞ തേങ്ങാക്കൊത്ത് - 1 കപ്പ്‌

പാചകരീതി :

∙ രണ്ടു നാളികേരം ചിരകിയത് എടുക്കുക. അതിലേക്ക് 1/4 കപ്പ്‌ ചെറു ചൂട് വെള്ളം ഒഴിച്ച് നന്നായി ഞെരടി ഒന്നാം പാൽ പിഴിഞ്ഞെടുക്കുക.
∙ രണ്ടാം പാലിന് വേണ്ടി 1-2 കപ്പ് ചെറു ചൂട് വെള്ളം ഒഴിച്ച് വീണ്ടും പിഴിഞ്ഞെടുക്കുക.
∙ തേങ്ങാ പീര മിക്സിറിൽ ഇട്ട് 2 കപ്പ്‌ ഇളം ചൂട് വെള്ളം ഒഴിച്ച് ഒരു തവണ അടിച്ചെടുക്കുക. വീണ്ടും പിഴിഞ്ഞ് മൂന്നാം പാൽ എടുക്കുക.
∙ പ്രഷർ കുക്കറിൽ ഗോതമ്പ് നുറുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
∙ ഒരു ഉരുളി ചൂടാക്കി രണ്ടു ടീ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് ചൂടാവുമ്പോൾ വേവിച്ചു വെച്ച നുറുക്ക് ഗോതമ്പ് വെള്ളം ഇല്ലാതെ നെയ്യിലേക്കു ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.
∙ മൂന്നാം പാൽ ചേർക്കുക. തിളച്ച് വരുമ്പോൾ ശർക്കര ഇടുക. ശർക്കര ഉരുകി തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർത്ത് 8-10 മിനിട്ട് തിളപ്പിക്കുക.
∙ തീ കുറച്ച് ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കുക. തിളക്കുന്നതിനു മുമ്പ് തീ അണക്കുക.
∙ ഒരു പാനിൽ 2 ടീ സ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപരിപ്പും തേങ്ങാക്കൊത്തും വറുത്തെടുക്കുക. ഇത്‌ പായസത്തിൽ ചേർത്ത് നന്നായി ഇളക്കി ചേർക്കുക.