Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യകരമായ വാഴപ്പിണ്ടി തോരൻ

vazhapindi-thoran

ആരോഗ്യകരമായൊരു തോരൻ വാഴപ്പിണ്ടി കൊണ്ടു തയാറാക്കാം.

1. പിണ്ടി പൊടിയായി അരിഞ്ഞ് നൂൽ കളഞ്ഞത് – 2 കപ്പ്
2. തേങ്ങാ ചിരകിയത് – 1 മുറി, പച്ചമുളക് – 5, വെളുത്തുള്ളി – 2, മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
3. വെളിച്ചെണ്ണ – 1 വലിയ സ്പൂൺ
4. കടുക് – 1 ടീ സ്പൂൺ, ഉള്ളി അരിഞ്ഞത് – 4, വറ്റൽ മുളക് – 2, വേപ്പില – 2 ഇതൾ

തയാറാക്കുന്ന വിധം

പിണ്ടി അരിഞ്ഞതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇതിലേക്ക് 2–ാം ചേരുവ ചതച്ചു ചേർത്ത് ഇളക്കി അൽപ സമയം അടച്ചുവച്ച ശേഷം ഇറക്കി വയ്ക്കുക. വെളിച്ചെണ്ണയിൽ 4–ാം ചേരുവ വറുത്തു ചേർക്കുക.