Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കിഷ്ടപ്പെട്ടൊരു പൊട്ടറ്റോ ബാസ്ക്കറ്റ്

മഞ്ജുള പ്രകാശ്
Potato Basket

ഉത്തരേന്ത്യൻ വിഭവമാണ് പൊട്ടറ്റോ ബാസ്ക്കറ്റ്. തയാറാക്കിയ പൊട്ടറ്റോ ബാസ്കറ്റിൽ  ഇന്ത്യൻ ചാട്ട് മിശ്രിതവും  സമ്മിശ്രരുചികളിലുണ്ടാക്കാവുന്ന ചട്ണിയും തൈരും നിറച്ച് കറുമുറാ കഴിക്കാം.

ചേരുവകൾ :

ഉരുളക്കിഴങ്ങ്‌ ചീകിയത് - 2 എണ്ണം
കോൺഫ്ലോർ - 3 ടീ സ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
വേവിച്ച ഉരുളക്കിഴങ്ങു കഷ്ണങ്ങൾ ആക്കിയത് - 1 എണ്ണം
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1 എണ്ണം
വേവിച്ച ചെറുപയർ - 100ഗ്രാം
തക്കാളി ചെറുതായി അരിഞ്ഞത് - 4 ടീ സ്പൂൺ
മല്ലിയില ചട്ട്ണി (വളരെ കുറച്ച് നാളികേരം, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ അരച്ച് നാരങ്ങ പിഴിയുക ) - 1/2 കപ്പ്‌
തൈര് - 4 ടീസ്പൂൺ
സേവ് പൂരി - 100 ഗ്രാം
പുളി ചട്ട്ണി (പുളി പിഴിഞ്ഞ വെള്ളം- 1കപ്പ്‌ , ശർക്കര - 1 എണ്ണം , ഈത്തപ്പഴം- 4 എണ്ണം, പാകത്തിന് ഉപ്പ്. നന്നായി തിളപ്പിച്ച്‌ അരിച്ചെടുക്കുക ) - 1/4 കപ്പ്‌
ചാട്ട് മസാല - 1/4 ടീസ്പൂൺ
മാതളനാരങ്ങ - 2 ടേബിൾസ്പൂൺ.

പാചകരീതി 

• ഉരുളക്കിഴങ്ങ്‌ ചീകിയെടുത്ത് നല്ല പോലെ തണുത്ത വെള്ളത്തിൽ കഴുകുക.
• അതിലേക്ക് കോൺ ഫ്ളോറും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക
• ഈ മിശ്രിതം സ്റ്റീൽ അരിപ്പയുടെ ഉള്ളിൽ തേച്ചുപിടിപ്പിക്കുക.
• സ്റ്റീൽ അരിപ്പ എണ്ണയിൽ മുക്കി ഉരുളക്കിഴങ്ങ്‌ മിശ്രിതം ഇളം ബ്രൗൺ നിറമാകുമ്പോൾ പുറത്തേക്കെടുത്തു വയ്ക്കുക.
• തണുക്കുമ്പോൾ അരിപ്പയിൽ നിന്നും വേർപെടുത്തി എടുക്കുക.
• ഈ ബാസ്കറ്റിലേക്ക് വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ - 1ടീസ്പൂൺ , വേവിച്ച ചെറുപയർ - 1 ടീസ്പൂൺ, ഉള്ളി ചെറുതായി അരിഞ്ഞത് - 1/2 ടീ സ്പൂൺ , മല്ലിയില ചട്ട്ണി - 1 ടീ സ്പൂൺ , തൈര് - 1 ടീസ്പൂൺ , പുളി ചട്ട്ണി - 1 ടീസ്പൂൺ , ചാട്ട് മസാല - ഒരു നുള്ള്, മാതളം - 1 ടീ സ്പൂൺ എന്നിവ നിറയ്ക്കുക.
• ഇതിന് പുറമെ താല്പര്യത്തിന് അനുസരിച്ച് പഴങ്ങളോ, ധാന്യങ്ങളോ നിറയ്ക്കാം.