Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിക്കുന്നൊരു കശുവണ്ടി, ബദാം പായസം

മഞ്ജുള പ്രകാശ്
cashew-milk

ബദാം,പിസ്ത,കശുവണ്ടി എന്നീ ചേരുവകൾ പാലിൽ പാചകം ചെയ്താണ്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ്, ഓരോ സ്പൂണും സ്വാദിഷ്ടവും, രുചി സമ്പൂർണ്ണവുമായ ഈ പായസം.

ചേരുവകൾ 

പാൽ - 2 ലിറ്റർ
പഞ്ചസാര - 350ഗ്രാം
അണ്ടിപ്പരിപ്പ് - 250 ഗ്രാം തരുതരുപ്പായി പൊടിച്ചെടുത്തത്
ബദാം - 300ഗ്രാം തരുതരുപ്പായി പൊടിച്ചെടുത്തത്
പിസ്ത - 50ഗ്രാം
നെയ്യ് - 4 ടേബിൾ സ്പൂൺ
കുങ്കുമപൂവ് - 4-5 ഇതൾ

പാചകരീതി 

∙ ആഴമുള്ള പാത്രത്തിൽ 2 ലിറ്റർ പാലൊഴിച്ച് അത് കുറുകി 1.5 ലിറ്ററാകുന്നതുവരെ തിളപ്പിക്കുക.
∙ കുറുക്കിയെടുത്ത പാലിലേക്ക് പഞ്ചസാര ചേർത്ത് അത് അലിയുന്നതുവരെ തിളക്കാനനുവദിക്കുക.
∙ പൊടിച്ചെടുത്ത കശുവണ്ടിയും ബദാമും ചേർത്ത് വേവിക്കുക.
∙ തയാറായ പായസം അടുപ്പിൽ നിന്നും മാറ്റിയശേഷം മറ്റൊരു ചീനചട്ടിയിൽ 4 ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക.

തിളച്ച നെയ്യിലേക്ക് ആദ്യം കശുവണ്ടിയും ,പിന്നെ പിസ്തയും(10 എണ്ണം വീതം) ഇട്ട് വറുത്തെടുത്ത് പായസത്തിൽ ചേർക്കുക.

കുങ്കുമ പൂ പായസത്തിനു മുകളിൽ വിതറി അലങ്കരിക്കുക.