Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചമുളകുകൊണ്ടൊരു രുചികരമായ കറി

chilli-curry

പച്ചമുളക് കറിക്ക് ചേർക്കാൻ മാത്രമല്ല നല്ല കറിവയ്ക്കാനും കൊള്ളാം. പച്ചമുളകു കൊണ്ടുള്ള കറിയുടെ രുചിക്കൂട്ടു നോക്കിയാലോ?

1. പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 1 കപ്പ്
2. കാശ്മീരി മുളക്പൊടി – 3 സ്പൂൺ
3. കടുക് – 1 സ്പൂൺ
4. ഉലുവ, കായപ്പൊടി – 1 സ്പൂൺ വീതം
5. ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് – 1 സ്പൂൺ വീതം
6. മഞ്ഞൾപ്പൊടി – 1 സ്പൂൺ
7. പഞ്ചസാര – ഒന്നര സ്പൂൺ
8. വേപ്പില – 5 തണ്ട്
9. കപ്പ മുളക് കീറിയത് – 5 എണ്ണം
10. വാളം പുളി നീര് – 4 സ്പൂൺ
11. വെളിച്ചെണ്ണ, ഉപ്പ്, തിളച്ച വെള്ളം – ആവശ്യമനുസരിച്ച്

പാകം ചെയ്യുന്ന വിധം

∙ പാനിൽ എണ്ണ ഒഴിച്ച് പച്ചമുളക് വറുത്തു കോരുക. 

∙ ഇതിലേക്ക് കടുക് പൊട്ടിച്ച് കപ്പ മുളകും വേപ്പിലയും വറുത്ത കൂട്ടിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി ചേർത്ത് വഴറ്റാം.

∙മഞ്ഞൾ, മുളക് പൊടികൾ ഇട്ട് മൂത്താൽ തിളച്ച വെള്ളം, ഉപ്പ്, വാളംപുളി നീര് എന്നിവ ചേർത്ത് തിളപ്പിക്കാം. 

∙ ഇതിലേക്ക് വറുത്ത പച്ചമുളക് ചേർക്കുക. അതോടൊപ്പം ഉലുവ പൊടി, കായപ്പൊടി, പഞ്ചസാര ചേർത്ത കൂട്ട് ഇളക്കി യോജിപ്പിക്കുക.