Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി ആഘോഷങ്ങൾക്കു നിറം പകരാൻ പൊങ്കൽ രുചി

വി. എസ്. സുസ്മിത
pongal-01

പൊങ്കൽ രുചി പലതരത്തിലും രുചിയിലും  ലഭ്യമാണ്. നവരാത്രി ദിനങ്ങൾക്ക് രുചിയേകുന്നൊരു പൊങ്കൽ രുചിക്കൂട്ട് പരിചയപ്പെടാം.

         ചേരുവകൾ

     അരി – അര കപ്പ്
     ചെറുപയർ പരിപ്പ് – അര കപ്പ്
     നെയ്യ് – 4 സ്പൂൺ
     കശുവണ്ടി – 10 എണ്ണം
     കുരുമുളകു ചതച്ചക് – അര സ്പൂൺ
     ഇഞ്ചി ചതച്ചത് – അര സ്പൂൺ
     ജീരകം – അര സ്പൂൺ
     കായം – 1 നുള്ള്
     വറ്റൽ മുളക് – 2 എണ്ണം

തയാറാക്കുന്ന വിധം

∙അരിയും ചെറുപയർ പരിപ്പും ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ടു കരിയാതെ ചെറുതായി ചൂടാക്കുക.
∙ കഴുകിയതിനുശേഷം രണ്ടു സ്പൂൺ നെയ്യ് ഒഴിച്ചു വറുത്തെടുക്കുക.
∙ കുക്കറിൽ 4 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പു ചേർത്തു അരി അടച്ചു വച്ചു വേവിക്കുക.
∙നാലു വിസിൽ വന്നതിനുശേഷം ഓഫ് ചെയ്യുക. നല്ല മയത്തിൽ വെന്തു കിട്ടണം.
∙ഒരു ചീനച്ചട്ടിയിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ബാക്കി ചേരുവകൾ വഴറ്റിയെടുക്കുക.
∙അരിയും പരിപ്പും വേവിച്ചതിലേക്ക് വഴറ്റിയ ചേരുവകൾ ചേർത്തു ഇളക്കുക.
∙സ്വാദിഷ്ടമായ പൊങ്കൽ തയാർ. ചമ്മന്തിക്കൊപ്പം കഴിക്കാം.