Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി വ്രതത്തിൽ കഴിക്കാം സാബുദാന കിച്ചടി

മഞ്ജുള പ്രകാശ്

നവരാത്രി പോലുള്ള വിശേഷാവസരങ്ങളിൽ വ്രതം എടുക്കുന്നവർക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് സാബുദാന കിച്ചടി. നവരാത്രി വ്രതമെടുക്കുന്നവർക്ക് കഴിക്കാനേറെ രുചികരമായ വിഭവമാണ്‌. ചൗവ്വരിയും,നിലക്കടലയുമാണിതിലെ പ്രധാന ചേരുവകൾ.

ചേരുവകൾ :

ചൗവ്വരി - 1 1/2 കപ്പ്‌
കല്ലുപ്പ് - 1 ടീ സ്പൂൺ
പഞ്ചസാര - 1/2 ടീ സ്പൂൺ
തരു തരുപ്പായി വറത്തു പൊടിച്ച നിലക്കടല - 1/2 കപ്പ്‌
നെയ്യ് - 11/2 ടേബിൾ സ്പൂൺ
ജീരകം - 1 ടീ സ്പൂൺ
ഇഞ്ചി - 1/4 ടീ സ്പൂൺ
പച്ചമുളക് - ചെറുതായി അരിഞ്ഞത് -4-5 എണ്ണം
നിലക്കടല - 1/4 കപ്പ്‌
ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത് - 1 എണ്ണം
നാളികേരം - 1/2 കപ്പ്‌
നാരങ്ങ നീര് - 1/2 നാരങ്ങ

sabudhana-kitchedi

പാചകരീതി :

• ചൗവ്വരി നന്നായി കഴുകി 7-8 മണിക്കൂർ കുതിർത്തു വെക്കുക .
• നന്നായി വെള്ളം കളഞ്ഞശേഷം കല്ലുപ്പ്, പഞ്ചസാര, കടലപ്പൊടി എന്നിവ ചേർത്ത് ഇളക്കി വെക്കുക.
• ഒരു പാനിൽ 1 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ജീരകം, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.
• ഇഞ്ചിയുടെ പച്ച മണം മാറുമ്പോൾ പച്ചമുളക് ചേർക്കുക.
• 2 മിനിറ്റ് വഴറ്റിയ ശേഷം നിലക്കടല, ഉരുളക്കിഴങ്ങ്‌ എന്നിവ ചേർക്കുക.
• ഉരുളക്കിഴങ്ങ്‌ നന്നായി വേവുന്നത്‌ വരെ ഇളക്കുക.
• ഇതിലേക്ക് മിക്സ്‌ ചെയ്തു വെച്ചിരിക്കുന്ന ചൗവ്വരിയും 1/2 ടേബിൾ സ്പൂൺ നെയ്യും ചേർത്ത് തുടരെ ഇളക്കി കൊടുക്കുക.
• ചൗവ്വരി മണികൾ നേർത്തുവരുന്നതുവരെ ചെറു തീയിൽ വേവിച്ചെടുക്കുക.
• വെന്തു കഴിഞ്ഞാൽ തേങ്ങയും നാരങ്ങ നീരും ചേർത്ത് ചൂടോടെ വിളമ്പാം.