Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കൻ പോപ്‌കോൺ കെഎഫ്സി സ്റ്റൈൽ

മഞ്ജുള പ്രകാശ്
chiken-popcorn

വീട്ടിൽ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ജ്യൂസി ആൻഡ് സൂപ്പർ ക്രഞ്ചി ചിക്കൻ പോപ്കോൺ പാചകക്കുറിപ്പ്. നോൺ വെജുകാരുടെ ഇഷ്ട വിഭവം നിങ്ങൾക്ക് ഇഷ്ടമുള്ള സോസിനൊപ്പം ആസ്വദിക്കൂ.

ചേരുവകൾ 

1. എല്ലില്ലാത്ത ചിക്കൻ ചെറുതായി മുറിച്ചത് - 200ഗ്രാം
2. തൈര് - 1 കപ്പ്‌
3. മുട്ടയുടെ വെള്ള - 2 എണ്ണം
4. പാൽ - 1/4 കപ്പ്‌
5. മൈദ - 1 കപ്പ്‌
6. ഒനിയൻ പൗഡർ - 1 ടേബിൾ സ്പൂൺ
7. ഗാർലിക് പൗഡർ - 1 ടീ സ്പൂൺ
8. ഇഞ്ചി അരച്ചത് - 1/3 ടീ സ്പൂൺ
9. മുളക് പൊടി - 1 ടീ സ്പൂൺ
10. കുരുമുളക് പൊടി - 1 ടീ സ്പൂൺ
11. ഡ്രൈഡ് ബേസിൽ - 1/3 ടീ സ്പൂൺ
12. തൈമീ (Thyme) - 1/3 ടീ സ്പൂൺ
13. ഓർഗാനോ - 1/3 ടീ സ്പൂൺ
14. ആവശ്യത്തിന് ബ്രഡ് പൊടി

പാചകരീതി :

• ചിക്കൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കി, തൈര് ചേർത്തി 20 മിനിറ്റ് വെക്കുക
• മുട്ടയുടെ വെള്ളയും പാലും യോജിപ്പിച്ചു വെക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക
• ഒരു പാത്രത്തിൽ മൈദ, ഒണിയൻ പൗഡർ, ഗാർലിക് പൗഡർ, ഇഞ്ചി, മുളക് പൊടി, കുരുമുളക് പൊടി, ഡ്രൈഡ് ബേസിൽ, തൈമീ, ഓർഗാനോ, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.
• മറ്റൊരു പാത്രത്തിൽ ബ്രഡ് പൊടി എടുക്കുക.
• ചിക്കൻ കഷ്ണങ്ങൾ ആദ്യം മൈദയിൽ മുക്കുക രണ്ടാമത് മുട്ടയിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കിയെടുക്കാം. കൂടുതൽ മൊരിച്ച് കിട്ടണമെങ്കിൽ വീണ്ടും മുട്ടയിലും ബ്രഡ് പൊടിയിലും മുക്കിയെടുത്തു വറുത്തെടുക്കുക.

ചേരുവകൾ 6, 7, 11, 12, 13 - സൂപ്പർ മാർക്കറ്റിൽ കിട്ടുന്നതാണ്.