Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എരിപൊരി ഫയറി ചിക്കൻ

മഞ്ജുള പ്രകാശ്
fiery-chicken

മടിപിടിച്ചിരിക്കാനാഗ്രഹിക്കുന്നൊരു അവധി ദിനത്തിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനുള്ള മാർഗമാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചേരുവ.

Read this Recipe in English

ഫയറി ചിക്കൻ ചേരുവകൾ

ചിക്കൻ ഡ്രംസ്റ്റിക്‌സ് (ചിക്കൻ കാൽ ) - 4എണ്ണം 
ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ 
വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ 
മുളക് പൊടി - 2 ടീസ്പൂൺ 
മല്ലി പൊടി - 3/4 ടീസ്പൂൺ 
മഞ്ഞ പൊടി - 1/2 ടീസ്പൂൺ 
ഗരം മസാല - 1/4 ടീസ്പൂൺ 
തൈര് - 1ടീ സ്പൂൺ 
എണ്ണ ആവശ്യത്തിന് 

അലങ്കരിക്കാൻ :
നാരങ്ങ 
ഉള്ളി വട്ടത്തിൽ അരിഞ്ഞത് 
കറിവേപ്പിലയും മല്ലിയിലയും

പാചകരീതി 

• ചിക്കൻ കാലുകൾ കഴുകി വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വെക്കുക.

• അതിലേക്ക് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, മുളക് പൊടി, മല്ലി പൊടി, മഞ്ഞ പൊടി, ഗരം മസാല, തൈര് എന്നിവ നന്നായി തേച്ച് പിടിപ്പിക്കുക. 

• 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. 

• ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ വറത്തു കോരുക. 

• നാരങ്ങ നീര്, ഉള്ളി അരിഞ്ഞത്, കറിവേപ്പില, മല്ലിയില എന്നിവ കൊണ്ട് അലങ്കരിക്കുക.