Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഡ്ഡലി കബാബ് കഴിച്ചിട്ടുണ്ടോ?

മഞ്ജുള പ്രകാശ്
idli-kabab

സംഗീതത്തിൽ മാത്രമല്ല, പാചകത്തിലും "ഫ്യൂഷൻ" ഫലവത്താകും എന്നതിന്റെ  ഉദാഹരണമാണ് ഇഡ്ഡലി കബാബ്. തെന്നിന്ത്യയുടെ ഇഡ്ഡലിയും ഉത്തരേന്ത്യയുടെ കബാബും ഇവിടെ "കബൂലാകുന്നു". 

ചേരുവകൾ :

ഇഡലി - 5 എണ്ണം
ഉപ്പ് - 1 ടീസ്പൂൺ
എണ്ണ - 2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
വെളുത്തുള്ളി - 1 ടീസ്പൂൺ
ഇഞ്ചി - 1 ടീസ്പൂൺ
വലിയ ഉള്ളി - 1 കപ്പ്‌
കറിവേപ്പില - ആവശ്യത്തിന്
മൈദ - 1/2 കപ്പ്‌
ചട്നി പൊടി - 2 ടീ സ്പൂൺ

പാചകരീതി 

• ഒരു പ്ലേറ്റിൽ ഇഡ്ഡലി എടുത്ത് ഉപ്പ് ചേർത്ത് നന്നായി ഉടയ്ക്കുക. 

• പാനിൽ എണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി, ഇഞ്ചി, വലിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. 

• വഴന്നു കഴിയുമ്പോൾ ഈ മിശ്രിതം ഉടച്ചു വെച്ചിരിക്കുന്ന ഇഡ്‌ലിയിലേക്കു ചേർക്കുക. 

• ഇതിലേക്ക് മൈദയും ചട്നി പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. 

• അതിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളുകൾ ആക്കി ഇഷ്ടമുള്ള രൂപത്തിൽ ഉണ്ടാക്കി എടുക്കുക. 

• ഒരു സ്പൂൺ നെയ്യൊഴിച്ച് എല്ലാ വശവും ബ്രൗൺ നിറം ആകുന്ന വരെ വേവിച്ചെടുക്കുക. 

അവ്ൻ ഉപയോഗിച്ചും ഇഡ്​ഡലി കബാബ് തയാറാക്കാവുന്നതാണ്, ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.