Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്ലേറ്റ് കൊണ്ടൊരു ചപ്പാത്തി

മഞ്ജുള പ്രകാശ്
Chocolate Chappathi

ചാപ്പാത്തിയുണ്ടാക്കാത്ത വീടുണ്ടോ എന്ന് സംശയമാണ്, കഴിക്കാത്തവരും. വ്യത്യസ്തമായൊരു ചപ്പാത്തിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

മൈദ - 1 കപ്പ്‌
 പാൽപ്പൊടി - 1 കപ്പ്‌
ഗോതമ്പ് പൊടി - 1 കപ്പ്‌
ചോക്ലേറ്റ് അല്ലെങ്കിൽ കൊക്കോ പൗഡർ - 1 കപ്പ്‌
കണ്ടൻസ്ഡ് മിൽക്ക് - 2 ടേബിൾ സ്പൂൺ
ബട്ടർ - 2 ടേബിൾ സ്പൂൺ
പാൽ - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ മുകളിൽ കൊടുത്തിട്ടുള്ള ചേരുവകൾ എല്ലാം കൂടി ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി ചപ്പാത്തിക്ക് പോലെ കുഴയ്ക്കുക. 

∙ അതിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി പരത്തി എടുക്കുക. 

∙ ഒരു നോൺ സ്റ്റിക്ക് പാനിൽ ഇത് ചുട്ട് എടുക്കുക. 

∙ ചോക്ലേറ്റ് സോസ് ഒഴിച്ച് കഴിക്കുക