Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കിഷ്ടപ്പെടുന്ന പനീർ ബീറ്റ്റൂട്ട് കട്​ലറ്റ്

മഞ്ജുള പ്രകാശ്
പനീർ ബീറ്റ്റൂട്ട് കട്​ലറ്റ്

എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ഒരെണ്ണം കഴിച്ചാൽ വയറു നിറയുന്നതുമായ പനീർ ബീറ്റ്റൂട്ട് കട്​ലറ്റ് . ലഞ്ച് ബോക്സ്‌ നിറയ്ക്കാൻ ഉത്തമം. മിൻറ് ചട്ണി, തക്കാളി സോസ് , മധുര ചട്ണികൾ തുടങ്ങിയവയും ഇതിനൊപ്പം ചേർത്ത് ഉപയോഗിക്കാം.

ചേരുവകൾ :

എണ്ണ - 1ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് - 1 ടീ സ്പൂൺ
പച്ചമുളക് - 1/4 കപ്പ്
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് -1/2 കപ്പ്
വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്‌ - 1 കപ്പ്
പനീർ - 1 1/2 കപ്പ്
വേവിച്ച് ഉടച്ച കാരറ്റ് - 1/2 കപ്പ്
വേവിച്ച് ഉടച്ച ബീറ്റ്റൂട്ട് - 1/2 കപ്പ്
കോൺഫ്ലോർ - 1/4 കപ്പ്
വെള്ളം - 160 മില്ലി
ബ്രഡ് പൊടിച്ചത്
എണ്ണ - ആവശ്യത്തിന്

പാചകരീതി :

∙ ഉരുളക്കിഴങ്ങും കാരറ്റും ഒരുമിച്ചും ബീറ്റ്റൂട്ട് വേറെയും വേവിക്കുക.
∙ വേവിച്ച പച്ചക്കറികൾ വെള്ളത്തിൽ നിന്ന് മാറ്റി ഉടച്ചെടുക്കുക.
∙ ഒരു പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചിയും പച്ചമുളകും 2 മിനിറ്റ് വഴറ്റുക. അതിനു ശേഷം ഉള്ളി 1 മിനിറ്റ് വഴറ്റുക.
∙ ഗ്യാസ് ഓഫ്‌ ചെയ്യുക.

∙ ഒരു പാത്രത്തിൽ വേവിച്ചുടച്ച പച്ചക്കറികളും പനീർ, കോൺഫ്ലോർ, ഗരം മസാല, ഉപ്പ്, വഴറ്റിയ ഉള്ളി എന്നിവ നന്നായി യോജിപ്പിക്കുക.
∙ നന്നായി കുഴച്ച ശേഷം ഉരുളകളാക്കി, ചെറിയ വൃത്താകൃതിയിൽ കൈയ്യിൽ വെച്ച് പരത്തി എടുക്കുക.
∙ ഒരു പാത്രത്തിൽ മൈദ വെള്ളമൊഴിച്ച് തരി കെട്ടാതെ മിശ്രിതമാക്കുക.
∙ മറ്റൊരു പാത്രത്തിൽ ബ്രഡ് പൊടിയും എടുത്തു വെക്കുക.
∙ പരത്തി വെച്ച കട്​ലറ്റ് ആദ്യം മൈദ മിശ്രിതത്തിൽ മുക്കി പിന്നീട് ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ ഇടുക. സ്വർണ നിറമാകും വരെ വറുത്തെടുക്കുക.