Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാൻ ചന്തമുള്ള രുചിയൂറും ഹോട്ട് മിൽക്ക് ബദാം കേക്ക്

cake-784

കേക്ക് തയാറാക്കുന്ന സീക്രട്ട് പഠിച്ചെടുത്താൽ വീട്ടിൽ തന്നെ മനോഹരമായ കേക്ക് രുചിയും അലങ്കാരങ്ങളും ചെയ്തെടുക്കാം. ക്രിസ്മസ് രുചിനിറച്ചൊരു ഹോട്ട് മിൽക്ക് ആൽമൻഡ് കേക്ക് രുചി പരിചയപ്പെട്ടാലോ?

ചേരുവകൾ

മൈദ – ഒന്നര കപ്പ്
ബേക്കിങ് പൗ‍ഡർ – ഒന്നര ടീസ്പൂൺ
ബട്ടർ – അര കപ്പ്
പഞ്ചസാര പൊടിച്ചത് – 1 കപ്പ്
മുട്ട – 2
ആൽമൻഡ് എസൻസ് – 1 ടീസ്പൂൺ
ചൂട് പാൽ – അര കപ്പ്

തയാറാക്കുന്ന വിധം

മൈദയും ബേക്കിങ് പൗഡറും അരിച്ച് വയ്ക്കുക. മറ്റൊരു ബൗളിൽ ബട്ടറും പഞ്ചസാരയും ബീറ്റ് ചെയ്യുക. അതിലേക്ക് മുട്ട ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. എസൻസ് ചേർത്തു കൊടുക്കുക.

ഇനി ബീറ്റർ മാറ്റി വെക്കുക. അതിലേക്ക് അരിച്ച് വെച്ചിരിക്കുന്ന മൈദ ചേർത്ത് സ്പാറ്റുല ഉപയോഗിച്ച് ഫോൾഡ് ചെയ്ത് മിക്സ് ചെയ്യുക. ഗ്രീസ് ചെയ്ത ബേക്കിങ് ട്രേയിൽ ഒഴിച്ച് 35 മിനിറ്റ് 180 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കുക. (ഈ അളവിൽ 2 ബേക്ക് ചെയ്താണ് ഈ കേക്കിനുള്ള സ്പഞ്ച് ഉണ്ടാക്കിയത്).

ഫോസ്റ്റിംഗ്

വിപ്പിംഗ് ക്രീം – 2 കപ്പ്
ഐസിങ്ങ് ഷുഗർ – 8 ടേബിൾ സ്പൂൺ

വിപ്പിംഗ് ക്രീമിൽ ഐസിങ്ങ് ഷുഗർ ചേർത്ത് ബിറ്റ് ചെയ്ത് വെയ്ക്കുക. 

കേക്കിന്റെ ലെയറിൽ ചേർക്കാൻ 1 കപ്പ് പഞ്ചസാര ചൂടാക്കി ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് അര കപ്പ് വറുത്ത ബദാം ചേർത്ത് ബട്ടർ പേപ്പറിൽ വെക്കുക. തണുക്കുമ്പോൾ ക്രഷ് ചെയ്ത് എടുക്കുക.

കേക്ക് തണുത്തതിന് ശേഷം 3 ലെയർ ആയി മുറിക്കുക. ആദ്യത്തെ ലെയർ വെച്ച് ഷുഗർ സിറപ്പ് ഒഴിച്ച്  മുകളിൽ ക്രീം ഇടാം. അതിന്റെ മുകളിൽ ബദാം ക്രഷ് ചെയ്തത് ഇട്ട് കൊടുക്കുക. ഓരോ ലെയറും ഇത് പോലെ ചെയ്യുക. ഈ കേക്കിൽ 6 ലെയർ ചെയ്തിട്ടുണ്ട്.

കേക്ക് വൃത്തിയായി ഷേപ് ചെയ്തതിനു ശേഷം ഡെക്കറേഷൻ ചെയ്യുക.

ഇതിൽ ഡെക്കറേഷനു വേണ്ടി ഫോൺഡൻറും റോയൽ ഐസിങ്ങും വിപ്പിംഗ് ക്രീമും ഉപയോഗിച്ചിട്ടുണ്ട്.

NB ഫോൺഡന്റ് ക്രീമിൽ വെക്കുമ്പോൾ തലേന്ന് തന്നെ ഷെയ്പ്പ് ഉണ്ടാക്കി വെക്കണം.