Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല രസമായി കഴിക്കാം രസമലൈ

മഞ്ജുള പ്രകാശ്
rasamalai

രസമലൈ പേരു പോലെ തന്നെ സുന്ദരമായ രുചിക്കൂട്ടാണ്. പാൽ ഉത്പന്നങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് രുചിമേളമാണ് രസമലൈ രുചി സമ്മാനിക്കുന്നത്. 

ചേരുവകൾ :

1. പാൽ - 3 ലിറ്റർ
2. നാരങ്ങ നീര് - 4ടീ സ്പൂൺ
3. പഞ്ചസാര - 3 ടീ സ്പൂൺ
4. കോൺ ഫ്ലോർ - 2ടീ സ്പൂൺ
5. കൊണ്ടെൻസ്ഡ് മിൽക്ക് - 500 ഗ്രാം
6. അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് - 10-15 എണ്ണം
7. ബദാം ചെറുതായി അരിഞ്ഞത് - 10-15 എണ്ണം
8. പിസ്ത ചെറുതായി അരിഞ്ഞത് - 10-15 എണ്ണം
9. ഏലക്കായ പൊടി - 1/4 ടീ സ്പൂൺ
10. കുങ്കുമ പൂവ് - 3-4 എണ്ണം

തയാറാക്കുന്ന വിധം

• ഒരു ലിറ്റർ പാൽ നന്നായി തിളപ്പിക്കുക.
• 2 ടീസ്പൂൺ കോൺ ഫ്ലോർ 4 ടീ സ്പൂൺ പാലൊഴിച്ചു നന്നായി യോജിപ്പിച്ചു തിളയ്ക്കുന്ന പാലിലേക്കു ഒഴിക്കുക.
• അതിനോടൊപ്പം 500ഗ്രാം കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കുക.
• അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന അണ്ടി പരിപ്പ്, ബദാം, പിസ്ത, എന്നിവ ചേർക്കുക
• 1 ടീസ്പൂൺ പാലിൽ കുങ്കുമ പൂവും ചേർത്ത് തിളയ്ക്കുന്ന പാലിലേക്കു ഒഴിക്കുക.
• ഏലയ്ക്കപ്പൊടി ചേർത്തു നന്നായി തിളപ്പിച്ച ശേഷം തണുപ്പിക്കാൻ ഫ്രിഡ്ജിൽ വെയ്ക്കുക. 

പനീർ

• ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ 2 ലിറ്റർ പാൽ തിളപ്പിക്കുക.
• തിളച്ചു വരുമ്പോൾ നാരങ്ങ നീര് ചേർത്തി നന്നായി ഇളക്കുക.
• പാൽ പിരഞ്ഞു വരുമ്പോൾ വാങ്ങി വെച്ച് ഒരു തുണിയിൽ പനീർ അരിച്ചെടുക്കുക. വെള്ളം പിഴിഞ്ഞെടുത്ത ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.
• അതിന് ശേഷം പനീർ നന്നായി കുഴച്ചെടുക്കുക.
• ചെറിയ ഉരുളകളാക്കി എടുത്ത് കൈ കൊണ്ട് ഒന്ന് അമർത്തുക.
• ഒരു പാനിൽ വെള്ളം ചൂടാക്കി പഞ്ചസാര ചേർത്ത് തിളപ്പിക്കുക.
• തിളച്ചു വരുമ്പോൾ പനീർ ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക.
• തിളച്ച ശേഷം പനീർ അതിൽ നിന്ന് മാറ്റി തണുപ്പിക്കാൻ വെച്ച പാലിൽ ചേർക്കുക.
• വീണ്ടും 4-5 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത ശേഷം ഉപയോഗിക്കാം.