മുഗൾ സ്റ്റൈൽ ഹൈദരാബാദി മട്ടൻ ഹലിം

Haleem
SHARE

ഹോട്ട് ആൻഡ് സ്പൈസിയാണ് ഹൈദരബാദി വിഭവങ്ങൾ. ധാന്യപ്പൊടികളും മീറ്റ് രുചിയും ചേർത്തു തയാറാക്കുന്ന ഹലിം രുചിക്കൂട്ട് മധ്യേഷ്യയിൽ ഏറെ പ്രചാരമുള്ള വിഭവമാണ്. മണിക്കൂറുകളോളം വേവിച്ചു തയാറാക്കുന്ന മുഗൾ രുചി ഏറെ പ്രസിദ്ധമാണ്. മസാലരുചിയിൽ ധാന്യങ്ങൾ വെന്തലിഞ്ഞ രുചിക്കൂട്ട്. 

ചേരുവകൾ

മട്ടൻ – 750 ഗ്രാം
തൈര് – 4 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളക് – 12
ജീരകം – 1 ടീസ്പൂൺ
വെള്ളം – 1 ലിറ്റർ
കുങ്കുമപ്പൂവ് – 4
നാരങ്ങ – 2
മുട്ട – 2
സവോള – 2
കുരുമുളകുപൊടി – ഒന്നര ടേബിൾ സ്പൂൺ
സവോള വറുത്തെടുത്തത് – 2
മല്ലിയില

ദാൽ പേസ്റ്റ് തയാറാക്കാൻ

കശുവണ്ടി – 50 ഗ്രാം
ബദാം – 20 ഗ്രാം
ബ്രോക്കൺ വീറ്റ് – 350 ഗ്രാം
ഉഴുന്ന്, ചന, മൂങ്, ദൂർ പരിപ്പുകൾ എല്ലാം – 150 ഗ്രാം

തയാറാക്കുന്ന വിധം

∙മട്ടൻ കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിലേക്കു തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, ഗരം മസാല,കുരുമുളക്,ജീരകം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

∙മസാലപുരട്ടിയ മട്ടൻ പ്രഷർകുക്കറിലേക്കു മാറ്റുക. അരലിറ്റർ വെള്ളം ഒഴിച്ച് ആറു വിസിൽ വരുന്നതുവരെ വേവിക്കുക. തണുത്തു കഴിച്ച് നന്നായി അരച്ചെടുക്കണം.

∙ ദാൽ നട്ട്സും ബ്രോക്കൺ വീറ്റും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. ഈ പൊടി അര ലിറ്റർ വെള്ളം ചേർത്ത് കുക്കറിൽ ആറു വിസിൽ വരെ വേവിച്ചെടുക്കുക.

∙ ഒരു പാനിൽ നെയ്യൊഴിച്ച് സവോള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക, പച്ചമണം മാറിവരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ദാൽ കൂട്ട് ഇതിലേക്കു ചേർക്കാം. തിളച്ചു വരുമ്പോൾ മട്ടൻ പേസ്റ്റ് ചേർക്കാം. മട്ടൻ സ്റ്റോക്ക് ആവശ്യത്തിന് ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കണം.

∙ ഇതിലേക്ക് 2 ടീസ്പൂൺ നെയ്യും സവോള വറുത്തെടുത്തതും ചേർക്കാം. മല്ലിയിലയും കുങ്കുമപ്പൂവും നാരങ്ങാനീരും ചേർത്ത് വിളമ്പാം. മുട്ട പുഴുങ്ങിയതും ഇതിലേക്ക് ചേർത്ത് കഴിച്ചാൽ ഏറെ രുചികരമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA