ഡ്രാഗൺ  ഐ പഴങ്ങൾക്കൊണ്ട് മധുരിക്കുന്ന രുചിക്കൂട്ട്

longan-fruit
SHARE

ഡ്രാഗൺസ്  ഐ അല്ലെങ്കിൽ ലോങ്ങാൻ ഫ്രൂട്ട് എന്നറിയപ്പെടുന്ന  പഴം  കൊണ്ട് ഏറെ സ്വാദിഷ്ടമായ  ഒരു  വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. പോഷകസമൃദ്ധമായ ലോങ്ങാൻ  പഴം ചൈന തായ്‌ലൻഡ്, ശ്രീലങ്ക  ഇവിടെ  എല്ലാം  ധാരാളമായി  കൃഷി  ചെയ്യപെടുന്നു. സ്വീറ്റ്  റൈസ്  വിത്ത്‌  ലോങ്ങാൻ  ആൻഡ്  കോക്കനട്ട്  ക്രീം  റെസിപ്പി നോക്കാം.

ചേരുവകൾ 

പച്ചരി -1/2 കപ്പ് 
പഞ്ചസാര  -1/4 കപ്പ് 
ലോങ്ങാൻ  പഴം - 1/2 കപ്പ്‌ 
ഉപ്പ്‌  - 1/4 ടീസ്പൂൺ 

ലോങ്ങാൻ ഫ്രൂട്ട്
ലോങ്ങാൻ ഫ്രൂട്ട്

കോക്കനട്ട്  ക്രീം  

അരിപ്പൊടി - 1 ടേബിൾ  സ്പൂൺ 
വെള്ളം     - 4 ടേബിൾ  സ്പൂൺ 
തേങ്ങാപാൽ - 4 ടേബിൾ  സ്പൂൺ 
ഉപ്പ്‌           - 1/4 റ്റീ സ്പൂൺ 

തയാറാക്കുന്ന  വിധം 

1. പച്ചരി വേവിക്കുക 
2. പഞ്ചസാര  ചേർത്ത്  ഇളക്കി  കൊടുക്കുക 
3. ലോങ്ങാൻ  പഴം  ചേർക്കുക 
4. ഉപ്പ്‌  ചേർക്കുക 

longanfruit
ലോങ്ങാൻ പഴം

പത്തു  മിനിറ്റ്  ചെറുതീയിൽ  വേവിച്ചു  മാറ്റി വെയ്ക്കുക 

കോക്കനട്ട്  ക്രീം തയാറാക്കാൻ

1. അരിപ്പൊടി  വെള്ളത്തിൽ  കട്ടയില്ലാതെ കലക്കി  എടുക്കുക. 
2. തേങ്ങാപാൽ  നല്ല  കട്ടിയായി പിഴിഞ്ഞു എടുത്തു  വെയ്ക്കുക. 
3. ചുവടു  കട്ടിയുള്ള  ഒരു പാത്രത്തിൽ തേങ്ങാപാൽ  ഒന്നു  ചൂടാക്കുക. 
4. അപ്പോൾ  തന്നെ  കലക്കി  വെച്ചിരിക്കുന്ന അരിപൊടി  ചേർത്ത്  ഇളകി  ഒരു  കുഴമ്പ് രൂപത്തിൽ വേവിച്ചെടുക്കുക.
5. ആവശ്യത്തിന് ഉപ്പ്‌  ചേർത്തെടുത്താൽ കോക്കനട്ട്  ക്രീം  റെഡി. 

തയാറാക്കി  വെച്ചിരിക്കുന്ന റൈസ് കോക്കനട്ട്  ക്രീം  ചേർത്ത്  വിളമ്പാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA