കാപ്പിയ്ക്കൊപ്പം ചോക്കലേറ്റ് ചിപ്‌സ് കുക്കീസ്

choco-chips
SHARE

പലഹാരങ്ങൾ വാങ്ങൻ എപ്പോഴും ബേക്കറിയിലേയ്ക്ക് ഓടാതെ വീട്ടിൽ ബേക്ക് ചെയ്തെടുക്കാവുന്ന ചോക്കലേറ്റ് ചിപ്സ് കുക്കീസിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ :

മൈദ - 2 കപ്പ്
ബട്ടർ- 1/2കപ്പ്
പഞ്ചസാര -1/2 കപ്പ്
ബ്രൗൺ ഷുഗർ -1/2കപ്പ്
മുട്ട-1
ചോക്ലേറ്റ് ചിപ്‌സ് – 1 ½  കപ്പ്
വാനില എസൻസ്- 1/2  ടീസ്പൂൺ

തയാറാക്കുന്ന വിധം:

1. ഒരു ബൗളിൽ ബട്ടർ എടുത്ത് അതിലേക്ക് പഞ്ചസാരയും ബ്രൗൺ ഷുഗറും കൂടി ഒരു തടി തവി കൊണ്ടോ, ബീറ്റർ കൊണ്ടോ നന്നായി യോജിപ്പിക്കുക.

2. ഇതിലേക്ക് മുട്ടയും വാനില എസൻസും ചേർത്ത് യോജിപ്പിച്ച ശേഷം മൈദ ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് ചോക്ളേറ്റ് ചിപ്സ് കൂടി ചേർത്തിളക്കി വെയ്ക്കുക.

3. 180 ഡിഗ്രി അവ്നിൽ  10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. ഒരു ബേക്കിങ് ട്രേയിൽ വാക്സ് പേപ്പർ വിരിച്ചിട്ട് അതിലേക്ക് കുക്കി മിക്സ് ഓരോ ചെറിയ ബോൾ ആയി എടുത്തു വെയ്ക്കുക. മുകളിൽ അല്പം ചോക്കലേറ്റ് ചിപ്സ് കൂടി നിരത്തി പതിയെ അമർത്തി കൊടുക്കുക.

4. 16-20 മിനിറ്റ് ബേക്ക് ചെയ്യുക. പുറത്തെടുത്ത് തണുത്തതിനു ശേഷം ഒരു എയർ ടൈറ്റ് പാത്രത്തിൽ സൂക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA